തിരുവനന്തപുരം: ഇത്തവണ നിയമസഭയില്‍ ഏറ്റവും പ്രായമുള്ള എംഎല്‍എ ആയി വരിക ധർമടത്തു നിന്നും വിജയിച്ച നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്. 82 കാരനായ പിണറായി വിജയൻ ധർമടത്തുനിന്ന് 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് പിണറായി ധർമടത്തു നിന്നും എംഎല്‍എ ആയി നിയമസഭയിലെത്തുന്നത്. 1970ല്‍ ആദ്യമായി മത്സരത്തിനിറങ്ങിയതു മുതല്‍ ഇതുവരെ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു വിജയിച്ചു.
ആലപ്പുഴയില്‍ നിന്നും ആദ്യമായി മത്സരത്തിനിറങ്ങിയ കോണ്ഗ്രസിന്റെ എ.ഡി. തോമസിനും ബാലുശേരിയില്‍ നിന്ന് വിജയിച്ച കോണ്ഗ്രസ് പ്രതിനിധി വി.ടി. സൂരജിനും പ്രായം 30. ഇരുവരുമാണ് സഭയില്‍ എത്തുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ സാമാജികർ. എ.ഡി. തോമസ് സിറ്റിംഗ് എംഎല്‍എ ആയ പി.പി. ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തുന്നതെങ്കില്‍ ബാലുശേരിയില്‍ നിന്നും സിറ്റിംഗ് എംഎല്‍എ ആയ കെ.എം. സച്ചിൻദേവിനെ പരാജയപ്പെടുത്തിയാണ് വി.ടി സൂരജ് കേരളാ നിയമസഭാംഗമാകുന്നത്.

