നാളെയോടെ കാലവർഷം എത്തുമെന്ന് പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

നാളെയോടെ കാലവർഷം എത്തുമെന്ന് പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

സംസ്ഥാനത്ത് നാളെയോടെ കാലവർഷം എത്തുമെന്ന് പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാല് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ അതിശക്തമായ മഴയാകും ലഭിക്കുക. 10 ജില്ലകളില്‍ യെല്ലോ അലേർട്ടും നിലവിലുണ്ട്.