ന്യൂഡല്‍ഹി: 2026ലെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരുന്നത്. ഇത്തവണയും മികച്ച വിജയശതമാനം കൈവരിക്കാൻ വിദ്യാർത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികള്‍ക്ക് സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയും മറ്റ് പ്ലാറ്റ്ഫോമുകള്‍ വഴിയും ഫലം പരിശോധിക്കാവുന്നതാണ്
വെബ്സൈറ്റുകള്‍ results.cbse.nic.in, cbseresults.nic.in, cbse.gov.in .ഡിജിലോക്കർ (DigiLocker), ഉമംഗ് (UMANG) ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ പുരോഗതിയുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം റീജിയണ്‍ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ വിജയശതമാനം ഉയർന്ന നിലയിലാണ്. ഫെബ്രുവരി 17 മുതല്‍ മാർച്ച് 11 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷകള്‍ നടന്നത്.
വിദ്യാർത്ഥികള്‍ക്ക് വെബ്സൈറ്റില്‍ തങ്ങളുടെ റോള്‍ നമ്പർ, സ്കൂള്‍ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നല്‍കി മാർക്ക് ലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാ ഫലം വന്നതോടെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നടപടികള്‍ ഉടൻ ആരംഭിക്കും


