തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസം;യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ എൽഡിഎഫ് പിന്തുണയ്ക്കണമോ ?

തിരുവനന്തപുരം നിർണായക കൗൺസിൽ യോഗം മറ്റന്നാൾ നടക്കാനിരിക്കെ തിരുവനന്തപുരം നഗരസഭയിൽ മുന്നണി നീക്കങ്ങളിൽ ആകാംക്ഷ. യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കണമോ എന്നതിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കാത്തിരിക്കുകയാണ് എൽഡിഎഫ്. തുർനീക്കങ്ങൾ തീരുമാനിക്കാൻ ഇന്ന് യുഡിഎഫ് കൗൺസിലർമാർ യോഗം ചേരും. നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കെ എസ് ശബരീനാഥൻ അറിയിച്ചു. അതേസമയം, അവിശ്വാസത്തെയും സമരത്തെയും നേരിടാൻ ബിജെപിയും കരുക്കൾ നീക്കിതുടങ്ങി. അവിശ്വാസContinue Reading

ദേശീയ മാധ്യമ വാരാചരണം സംഘടിപ്പിച്ചു.

നെടുമങ്ങാട്: ദേശീയ മാധ്യമ വാരാചരണത്തിന്റെ ഭാഗമായിനെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 45 വർഷക്കാലമായിനെടുമങ്ങാട് മേഖലയിൽ പത്ര വിതരണം നടത്തിവരുന്ന കല്ലിoഗൽ ദിലീപിനെകൂട്ടായ്മയുടെ സ്നേഹാദരവ് നൽകിആദരിച്ചു. നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ യൂസഫ്, നൗഷാദ് കായ്പ്പാടി, തോട്ടുമുക്ക് വിജയൻ, ഇല്യാസ് പത്താം കല്ല്, വഞ്ചുവം ഷറഫ്, ഡോ: തത്തംകോട് കണ്ണൻ, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി,എ. മുഹമ്മദ്,ഷിജു, സാബു ബി തുടങ്ങിയവർ സംബന്ധിച്ചു.Continue Reading

മേയർ തട‌ഞ്ഞ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം.എല്‍.എ

തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ തട‌ഞ്ഞ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം.എല്‍.എ. തനിക്ക് ചില ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരമാണെന്ന് പറഞ്ഞ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉയർത്തിയത്. മേയറും എം.എല്‍.എയും ബസ് തടഞ്ഞ സംഭവമുണ്ടായപ്പോള്‍ തന്നെ കണ്ടക്ടർ, എ.എ റഹീമിനെ വിളിച്ചു. അദ്ദേഹം സംസാരിച്ച ശേഷം ഒരു സോറി പറയണം എന്ന് ആവശ്യപ്പെട്ടതായി കണ്ടക്ടർ ചിലരോട് പറഞ്ഞുവെന്നാണ് ജീവനക്കാരില്‍ നിന്ന് തനിക്ക്Continue Reading