കോഴിക്കോട് : കോഴിക്കോട് കാരയാട് ബി.എല്‍.ഒയായ അദ്ധ്യാപകൻ കുഴഞ്ഞു വീണു. കെ.പി.എം.എസ് സ്കൂളിലെ അദ്ധ്യാപകൻ അബ്ദുള്‍ അസീസാണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ.ആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്ബില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.
അബ്ദുള്‍ അസീസിന് ജോലി സമ്മർദ്ദമുണ്ടായിരുന്നതായി ആരോപണമുണ്ട്. രോഗാവസ്ഥ പറഞ്ഞിട്ടും ബി.എല്‍.ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കണ്ണൂർ പയ്യന്നൂരില്‍ ബി.എല്‍ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്

