കോഴിക്കോട്ട് കുറുനരിയുടെ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു
കോഴിക്കോട്: നാദാപുരം ചാലപ്രത്ത് പട്ടാപ്പകല്‍ കുറുനരിയുടെ ആക്രമണത്തില്‍ നാല് പേർക്ക് പരിക്കേറ്റു. സതീശന്‍ (45), നാരായണി (70), രജിഷ (36), സാബു (40) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ എട്ടോടെയായിരുന്നു സംഭവം. പ്രദേശത്തെ പൊന്തക്കാട്ടില്‍ ഇരുന്ന കുറുനരിയാണ് ജനവാസ മേഖലയില്‍ ഇറങ്ങി ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവർ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.Continue Reading










