പ്രിസൈഡിംഗ്, ഒന്നാം പോളിംഗ് ഓഫീസര്‍മാരുടെ പരിശീലനം 24ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസർമാർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം 24 മുതല്‍ 29 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍ക്കർ അറിയിച്ചു. തപാല്‍ ബാലറ്റ് ഫോം 12 സമർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. പരിശീലന കേന്ദ്രത്തില്‍ വോട്ട് രേഖപെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്സി) ക്രമീകരിക്കും.രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തി