തൃശൂർ: ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്ബൂർ സ്വദേശി അക്ഷയ് (25) ആണ് മരിച്ചത്. ആറ് പേർക്കാണ് കുത്തേറ്റത്. സംഘർഷത്തില്‍ ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫുട്മ്ബോള്‍ കളിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന.
മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അക്രമികളായ സഹോദരങ്ങള്‍ ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്