അമേരിക്കയുടെ നിർദേശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് അമേരിക്കയോട് ഇറാൻ. ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും. യുഎന്നുമായും തുർക്കി സംസാരിച്ചു. കടലിടുക്ക് കടന്ന 2 എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തും. അതേസമയം 18 കപ്പലുകൾക്ക് കൂടി ഉടൻ അനുമതി കിട്ടുമെന്ന് കേന്ദ്ര സർക്കാർ.
അതേസമയം മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കല്‍ സാമഗ്രികളും ശേഖരിക്കാൻ ദല്‍ഹിയില്‍ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം

