കൈക്കൂലി വാങ്ങിയ കേസിൽ കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു

കൈക്കൂലി വാങ്ങിയ കേസിൽ കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ കണ്ണൂര്‍ കോര്‍പ്പറേഷനിലെ താത്കാലിക അസിസ്റ്റന്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. താഴെചൊവ്വ സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് പിരിച്ചുവിട്ടത്. കണ്ണൂര്‍ മേയര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ അസ്‌ലം പിടിയിലായത്.

15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. കെട്ടിട നിര്‍മാണ പെര്‍മിറ്റിന് അനുമതി നല്‍കുന്നതിനായാണ് അസ്‌ലം കൈക്കൂലി ആവശ്യപ്പെട്ടത്