മുട്ടില്‍ മരംമുറി കേസില്‍ റിപ്പോര്‍ട്ടര്‍ മുന്‍ മേധാവി എം.വി നികേഷ് കുമാറും കുരുക്കില്‍

മുട്ടില്‍ മരംമുറി കേസില്‍ റിപ്പോര്‍ട്ടര്‍ മുന്‍ മേധാവി എം.വി നികേഷ് കുമാറും കുരുക്കില്‍

മുട്ടില്‍ മരംമുറി കേസില്‍ നിലവില്‍ പ്രതികളായ ആന്‍റോ സഹോദരന്മാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത സംഭവത്തില്‍ ഉന്നതര്‍ കുടുങ്ങിയേക്കും. മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക്, റിപ്പോര്‍ട്ടര്‍ ചാനല്‍ മുന്‍ മേധാവി എം.വി നികേഷ് കുമാര്‍ എന്നിവരുടെ പങ്കാണ് പുതിയതായി അന്വേഷണ പരിധിയിലേയ്ക്ക് വരുന്നത്.

പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാനുള്ള അനുമതിയുടെ മറവില്‍ മറ്റ് വനഭൂമിയില്‍ നിന്നും അനധികൃതമായി ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള സംരക്ഷിത മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ പ്രതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ചതിനാണ് അന്നത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിന്‍റെ പങ്ക് അന്വേഷണ പരിധിയിലേയ്ക്ക് വരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഫീസിലായിരുന്നു പ്രതികള്‍ ഒളിവില്‍ കഴിയുകയും ഗൂഢാലോചന നടത്തുകയും ചെയ്തതെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ചാനല്‍ മേധാവി എം.വി നികേഷ് കുമാറിന്‍റെ പങ്കുകൂടി അന്വേഷിക്കാനാണ് ആലോചിക്കുന്നത്.

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഫീസിലായിരുന്നു എന്ന് വെളിപ്പെടുത്തിയത് അന്ന് ചാനലിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം.ബി ബഷീറാണ്. താന്‍ ഇതിന് സാക്ഷിയാണെന്നും അക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നുമാണ് എം.ബി ബഷീര്‍ പറഞ്ഞത്. ഇതോടെയാണ് അന്നത്തെ ചാനല്‍ മേധാവിയും ചിത്രത്തിലേയ്ക്ക് വരുന്നത്. വനം മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ നികേഷ് കുമാറിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ്. ഇതോടെ നികേഷിന് കരുക്ക് മുറുകുകയാണ്.

സോളാര്‍ വിവാദ കേസിന്‍റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ അകപ്പെടുത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ സംഭവത്തില്‍ നികേഷ് കുമാറിനെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ നികേഷിന്‍റെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിരുന്നതായ വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്.

കെ.എം മാണിയുടെ അവസാന ബജറ്റ് അവതരണ സമയത്ത് നിയമസഭയിലുണ്ടായ കൈയ്യാങ്കളിയില്‍ ഇടത് വനിതാ എംഎല്‍എമാരെ കൊണ്ട് പീഡനമെന്ന രീതിയിലുള്ള ആരോപണം ഉന്നയിപ്പിച്ചതിലും നികേഷിന്‍റെ പങ്കിനെപ്പറ്റി നേതാക്കള്‍ക്കിടയില്‍ സംശയം ഉയര്‍ന്നിരുന്നു