ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിനും പാളത്തിനും ഇടയിൽ പെട്ടു

ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിനും പാളത്തിനും ഇടയിൽ പെട്ടു

ചെങ്ങന്നൂർ : ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിനും പാളത്തിനും ഇടയിൽ പെട്ടു. കർണാടക സ്വദേശിയായ യുവതി യാത്രക്കിടയിൽ, റയിൽവെ സ്റ്റേഷനിൽ ട്രയിൻ നിർത്തിയപ്പോൾ കടയിൽ നിന്ന് സാധനം വാങ്ങിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽട്രെയിൻ പുറപ്പെടാൻ തുടങ്ങിയതോടെ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയിൽ പെടുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്പെഷ്യൽ ട്രെയിനിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും കയറാൻ ശ്രമിക്കുന്നതിനിടയിൽ ആണ് സംഭവം . നീങ്ങിതുടങ്ങിയ ട്രെയിനിന്റെ അടിയിൽ വീണ യുവതിയെ പരുക്കുകളോടെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി