പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി
alternatetext

പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. സെമിയില്‍ ജര്‍മ്മനിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘത്തിന്റെ പരാജയം. ഫൈനലില്‍ ജര്‍മ്മനിയ്ക്ക് നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ സ്‌പെയ്‌നിനെ നേരിടും.

തുടക്കം മുതല്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കായിരുന്നു. ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ജര്‍മ്മനിയുടെ പ്രതിരോധ പിഴവ് മുതലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് ഒരു ഗോളിന് ലീഡ് ചെയ്യാനും കഴിഞ്ഞു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ജര്‍മ്മനി തിരിച്ചടിച്ചു. ഗോണ്‍സാലോ പെയിലറ്റ് ആണ് ജര്‍മ്മനിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ക്വാര്‍ട്ടര്‍ അവസാനിക്കും മുമ്ബായി ജര്‍മ്മനി മുന്നിലെത്തി. 27-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ റൂര്‍ ആണ് ജര്‍മ്മനിക്കായി രണ്ടാം ഗോള്‍ നേടിയത്. തുടര്‍ച്ചായായ ആക്രമണങ്ങള്‍ക്കൊടുവില്‍ 36-ാം മിനിറ്റില്‍ അഭിഷേക് ലക്ഷ്യം കണ്ടു. ഇതോടെ മത്സരം ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയിലായി.

മൂന്നാം ക്വാര്‍ട്ടര്‍ പിരിയുമ്ബോഴും ഇന്ത്യയും ജര്‍മ്മനിയും സമനില തുടര്‍ന്നു. നിര്‍ണായകമായ നാലാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും വിജയത്തിനായി മത്സരിച്ചു. ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി 54-ാം മിനിറ്റില്‍ ജര്‍മ്മനിയുടെ ?ഗോള്‍ പിറന്നു. മാര്‍ക്കോ മില്‍റ്റ്കൗ ആണ് ജര്‍മ്മന്‍ സംഘത്തിനായി ?ഗോള്‍ നേടിയത്. അവശേഷിച്ച സമയത്ത് തിരിച്ചടിക്കാന്‍ കഴിയാതിരുന്നതോടെ ഇന്ത്യ പരാജയം ഏറ്റുവാങ്ങി.