തിരുവനന്തപുരം നഗരൂരില്‍ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. കിളിമാനൂർ കുന്നുമ്മല്‍ സ്വദേശി അമല്‍ദർശനാണ് (30) പരുക്കേറ്റത്. അമല്‍ദർശൻ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തിന് പിന്നാലെ പ്രതി ആലംകോട് സ്വദേശി ഷാൻ ഒളിവിലാണ്. കിളിമാനൂർ പൊതുചന്തയില്‍ തട്ടുകട നടത്തുന്ന ആളാണ് അമല്‍ദർശൻ. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്തിയ പ്രതിയും കുടുംബവുമായി അമല്‍ദർശൻ വാക്ക് തർക്കത്തില്‍ ഏർപ്പെട്ടിരുന്നു.
ഇതിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്