വിജയ്‌യുടെ സര്‍ക്കാര്‍;പിന്തുണ വിടുമെന്ന മുന്നറിയിപ്പുമായി സിപിഎം

വിജയ്‌യുടെ സര്‍ക്കാര്‍;പിന്തുണ വിടുമെന്ന മുന്നറിയിപ്പുമായി സിപിഎം
alternatetext

ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ തമിഴ്നാട്ടില്‍ അധികാരമേറ്റിട്ട് പത്ത് ദിവസമേ ആയിട്ടുള്ളൂ. ഇതിനിടെ വലിയ പ്രതിസന്ധികളാണ് മുഖ്യമന്ത്രിയും സർക്കാരും നേരിടുന്നത്. എഐഡിഎംകെയില്‍ നിന്നും പിന്തുണയുമായി എത്തിയ എംഎല്‍എമാരെ സർക്കാരിന്റെ ഭാഗമാക്കുന്നതി സംബന്ധിച്ചാണ് പുതിയ പ്രതിസന്ധി. എഐഎഡിഎംകെ സഖ്യത്തില്‍ പ്രവേശിച്ചാല്‍ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് സഖ്യകക്ഷികളില്‍ ഒന്നായ സിപിഎം പറഞ്ഞതോടെ വിഷയം വീണ്ടും ചർച്ചയായത്.

എഐഎഡിഎംകെ വിഭാഗത്തെ ടിവികെ സർക്കാരിന്റെ ഭാഗമാക്കുന്നത് ജനങ്ങളുടെ വിധിന്യായത്തിന് എതിരാണെന്ന് സിപിഎം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സഖ്യത്തിലെ എഐഎഡിഎംകെയുടെ സാന്നിധ്യം ടിവികെയുടെ ‘ശുദ്ധമായ ഭരണം’ എന്ന വാഗ്ദാനത്തിന് എതിരായിരിക്കുമെന്നും സിപിഎം അറിയിച്ചു. ഇതോടെ ടിവികെയും മുഖ്യമന്ത്രി വിജയ്‌യും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

തമിഴ്നാട് മറ്റൊരു തിരഞ്ഞെടുപ്പിന് തയ്യാറാകാത്തതിനാലും ഗവർണറിലൂടെ ഭരണം ബിജെപിയുടെ കൈകളില്‍ എത്താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ ടിവികെയെ പിന്തുണച്ചതെന്നും സിപിഎം അറിയിച്ചു.