തിരുവനന്തപുരം:പി.എം.ശ്രീ നടപ്പാക്കുന്നതില്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസില്‍ തർക്കമുണ്ടാകുന്നതിന് കാരണം കമ്മ്യൂണിസ്റ്റ് വിധേയത്വമാണെന്ന് വി.മുരളീധരൻ എം.എല്‍.എ.പറഞ്ഞു.വിവിധ ആവശ്യങ്ങളുന്നയിച്ച് നാഷണല്‍ ടീച്ചേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടക,തെലങ്കാന,ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പി.എം.ശ്രീ.നടപ്പാക്കുന്നുണ്ട്.കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശയക്കുഴപ്പം.
അദ്ധ്യാപകരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഇടതുമുന്നണിക്കും കോണ്‍ഗ്രസ് മുന്നണിക്കും ഒരേ വിമുഖതയാണെന്നും മുരളീധരൻ പറഞ്ഞു.എൻ.ടി.യു.സംസ്ഥാന അധ്യക്ഷ കെ.സ്മിത അധ്യക്ഷയായി.സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ,എൻ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.അനൂപ് കുമാർ, ട്രഷറർ കെ.കെ.രാജേഷ്, സെക്രട്ടറി എ.അരുണ്‍കുമാർ,ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന സെക്രട്ടറി ബി.എസ്. ഭദ്രകുമാർ, എ.വി. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു

