കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം തടസപ്പെട്ടിരുന്ന 1600-ഓളം അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി . എൻ .ഷംസുദ്ദീൻ. സംസ്ഥാന അദ്ധ്യാപക ദിനാഘോഷം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ഗോള്‍ഡൻ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമന നടപടികള്‍ സുതാര്യമാക്കുന്നതിനും തടസമില്ലാതെ പൂർത്തിയാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ഭിന്നശേഷിക്കാർക്കായി മാറ്റി വയ്ക്കേണ്ട നാല് ശതമാനം പോസ്റ്റുകള്‍ രേഖപ്പെടുത്തും.
എല്ലാ സ്‌കൂളുകളിലെയും നിയമനങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള പ്രത്യേക റോസ്റ്റർ തയ്യാറാക്കും.കായികാധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന 500 കുട്ടികള്‍ക്ക് ഒരദ്ധ്യാപകൻ എന്ന പരിധി 300 ആയി കുറച്ചിരുന്നു. പരമാവധി വിദ്യാലയങ്ങളില്‍ കായിക അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന വിഷയം പ്രത്യേക സമിതിയുടെ പരിഗണനയിലാണ്.
സംസ്ഥാന സ്‌കൂള്‍ കായികമേള കോഴിക്കോടും കലോത്സവം എറണാകുളത്തും നടക്കുമെന്നും മന്ത്രി അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ബാബു എംഎല്‍എ അദ്ധ്യക്ഷനായി

