തിരുവനന്തപുരം : ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അഭിഭാഷകനായ അഡ്വ. പ്രദീപ് , ശ്രീലാൽ എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. ബിജെപി തിരുവനന്തപുരം സൌത്ത് ജില്ല പ്രസിഡൻ്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസാക്രമണം. പ്രദീപ് നെടുമങ്ങാട് ബാറിലെ അഭിഭാഷകനാണ്.
കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് – ബി ജെ പി ഏറ്റുമുട്ടലിനിടെയാണ് തിരുവനന്തപുരത്ത് ഡി സി സി ഓഫീസടക്കം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കല്ലേറും ഉണ്ടായത്. നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു. തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിന്‍കര ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് പിടിയിലായത്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ ചില ബോധപൂര്‍വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരു കാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

