വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് സണ്ണി എം. കപിക്കാട്;പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തു

വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് സണ്ണി എം. കപിക്കാട്;പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തു

ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ സണ്ണി എം. കപിക്കാട്. ശബരിമല അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ മോശമായി പരാമർശിച്ചിട്ടില്ലെന്നും എന്നാല്‍ പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകളില്‍ ഖേദമുണ്ടെന്നും സണ്ണി എം. കപിക്കാട് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സണ്ണി എം. കപിക്കാടിനെതിരെ പൊലീസ് കേസ് എടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ തുടർന്ന് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ അപലപിച്ച്‌ നിരവധി സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കി. പന്തളം കൊട്ടാരം ഭാരവാഹികള്‍, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങിയ സംഘടനകളാണ് നിയമനടപടി ആവശ്യപ്പെട്ടത്.