​ശബ​രി​മ​ല​യി​ലെ നെ​യ്യ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേസ്;ഹൈ​ക്കോ​ട​തി ഇന്ന് വീണ്ടും പരിഗണിക്കും

​ശബ​രി​മ​ല​യി​ലെ നെ​യ്യ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേസ്;ഹൈ​ക്കോ​ട​തി ഇന്ന് വീണ്ടും പരിഗണിക്കും
alternatetext

ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ എ​സ്ഐ​ടി ത​ല​വ​ൻ എ​സ്പി എം.​ജെ സോ​ജ​ൻ കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കും. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള​ള മി​ൽ​മ നെ​യ്യ് ക​രാ​റി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. നെ​യ്യ് ക്ര​മ​ക്കേ​ടി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, ബോ​ര്‍​ഡ് അം​ഗ​മാ​യി​രു​ന്ന അ​ജി​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​യാ​ക്കി​യാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ന്വേ​ഷ​ണ സം​ഘം നി​ല​വി​ൽ നെ​യ്യ് ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ഫ​യ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ കാ​ല​ത്തെ ഇ​ട​ത് ഭ​ര​ണ​സ​മി​തി മി​ൽ​മ ഭാ​ര​വാ​ഹി​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഗു​രു​ത​ര ക്ര​മ​ക്കേ​ടി​ലാ​ണ് ഹൈ​ക്കോ​ട​തി സം​സ്ഥാ​ന വി​ജി​ല​ൻ​സി​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.