മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണം നാളെ തുടങ്ങും. 

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണം നാളെ തുടങ്ങും.
alternatetext

തിരുവനന്തപുരം: ലയണൽ മെസി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണം നാളെ തുടങ്ങും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് അന്വേഷണം. കേസ് അന്വേഷിക്കാൻ ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം നാളെ കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധിക്കും.

കാഞ്ഞങ്ങാട് ജി എസ് ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇന്‍റലിജൻസ് ഓഫീസറുടെ മൊഴിയെടുക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണം തേടും. അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പ‍ോർട്ട് ബുധനാഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് തട്ടിപ്പുകളിൽ സർക്കാരിന്റെ അന്വേഷണവും ഉടൻ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.