എൻടിഎ പിരിച്ചുവിടാൻ സുപ്രീംകോടതിയില്‍ ഡോക്‌ടര്‍മാരുടെ ഹര്‍ജി

എൻടിഎ പിരിച്ചുവിടാൻ സുപ്രീംകോടതിയില്‍ ഡോക്‌ടര്‍മാരുടെ ഹര്‍ജി
alternatetext

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. പരീക്ഷാനടത്തിപ്പിന് കുറ്റമറ്റ പുതിയ സംവിധാനം വേണമെന്നും പരീക്ഷാസന്പ്രദായത്തില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടുമാണ് യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് ഹർജി നല്‍കിയത്.

നിലവിലുള്ള എൻടിഎ പിരിച്ചുവിട്ട് സുതാര്യതവും വ്യക്തവുമായ മാനദണ്ഡങ്ങളോടെ പുതിയൊരു സംവിധാനം ഉണ്ടാകണമെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഇതിനായി പാർലമെന്റില്‍ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിയിലുണ്ട്.