ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി ചിത്രീകരണം തുടങ്ങി.

പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം എ.ആർ.എസ് സ്റ്റുഡിയോയിൽ ആരംഭിച്ചു. പൊന്നൻപാലൻ ക്രീയേഷൻസിനുവേണ്ടി, തോഷിബ്കുമാർ പൊന്നൻപാലൻ ചിത്രം നിർമ്മിക്കുന്നു. ആദ്യ ദിവസത്തെ ചിത്രീകരണത്തിൽ,കൈലേഷ്, ജൂബിൽ രാജൻ പി. ദേവ്, നായക വേഷത്തിലെത്തുന്ന രോഹിത് എന്നിവർ പങ്കെടുത്തു. അദ്ഭുതങ്ങൾ നിറഞ്ഞ വേദപുരി എന്ന ഗ്രാമത്തിൽ സംഭവിക്കുന്ന, ഞെട്ടിപ്പിക്കുന്നതും, അത്ഭുതപ്പെടുത്തുന്നതുമായ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത കാഴ്ചകളുമായി എത്തുകയാണ് വേദപുരി എന്നContinue Reading

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ ക്രമാതീതമായ തിരക്ക്

ശബരിമല: തുലാമാസ പൂജകൾക്കായി തുറന്ന ശബരിമലയിൽ അയ്യപ്പ ഭക്തരുടെ ക്രമാതീതമായ തിരക്ക്. മണ്ഡലക്കാലം തുടങ്ങാൻ ഒരു മാസം ബാക്കി നിൽക്കെ തുലാമാസത്തിലെത്തിയ ഭക്തജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ചോദ്യചിഹ്നമായി നിൽക്കുകയാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർ മാത്രമാണ് സന്നിധാനത്ത് എത്തുന്നത്. ബുക്ക് ചെയ്ത അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ വർധനവ് കണ്ടിട്ടും അധികൃതർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതിനാൽ ക്രമീകരണങ്ങൾ എല്ലാം താളം തെറ്റി. ഭക്തർക്ക് ദർശനത്തിനായി മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടതായിContinue Reading

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.നന്തൻകോടുള്ള ബോർഡ് ആസ്ഥാനത്തിന് സമീപത്തെ രാജരാജേശ്വരി ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാരൻ വിപിൻ കെ.പവിത്രനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനക്കാർ ഇദ്ദേഹത്തെ ഉടനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു.വിപിൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. രാജരാജേശ്വരി ക്ഷേത്രത്തിലെ കഴകം ജീവനക്കാരി കുറച്ചുനാളായി അവധിയിലായതിനാല്‍ അവരുടെ ജോലികള്‍ കൂടി വിപിൻ ചെയ്തു വരികയായിരുന്നു. ജോലിഭാരം കൂടിയതിനാല്‍ അവധിയെടുക്കാനായില്ല. ഇതിനിടെContinue Reading

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 50ല്‍ അധികം കുട്ടികൾ ആശുപത്രിയില്‍

കണ്ണൂർ: കണ്ണൂർ സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50ല്‍ അധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. അതേസമയം കൂടുതല്‍ കുട്ടികള്‍ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. ഉച്ചഭക്ഷണത്തിനൊപ്പം മീന്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികള്‍ പറയുന്നു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. കടുത്ത ലക്ഷണങ്ങള്‍ കാണിച്ച്‌ നാല് കുട്ടികളെ എ.കെ.ജി. ആസ്പത്രിയിലേക്ക് മാറ്റി. തലവേദനയും ശരീരമാകെ ചുവന്ന് ചൊറിയുന്ന അവസ്ഥയിലായContinue Reading

പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പില്‍ സിപിഎം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പില്‍ സിപിഎം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമ്ബോള്‍ ചേലക്കരയില്‍ മുൻ എംഎല്‍എയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. ചേലക്കരയില്‍ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സരിന് പാർട്ടി ചിഹ്നമുണ്ടാകില്ല. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമോContinue Reading

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച വയോധികനെ പിടികൂടി

പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് മാങ്കാവിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച വയോധികനെ പിടികൂടി. കൊയിലാണ്ടി തിരുവങ്ങൂര്‍ അല്‍അമീന്‍ മഹലില്‍ മൊയ്തീന്‍കുട്ടി(66) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 7500ഓളം രൂപ വില വരുന്ന ഗ്രോസറി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സാധനങ്ങള്‍ എടുത്ത ശേഷം ഇയാള്‍ ബില്ലിംഗ് കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച്‌ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്ഥലത്തെത്തി മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരേContinue Reading

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം.

കണ്ണൂര്‍ മുന്‍ എഡിമ്മിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം. നാളെത്തന്നെ നടപടികള്‍ ആരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പി പി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. 14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടര്‍ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തില്‍ എത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിനെതിരെ കൂടുതല്‍Continue Reading

പി പി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യംചെയ്യും. നവീനിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത കൂടുതല്‍ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനാണ് നിലവില്‍ സംഘം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിപി ദിവ്യ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ ഇന്ന് നല്‍കുംContinue Reading

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ 'മലവാഴി' എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ ‘മലവാഴി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.സംവിധാനംബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി.ശ്രീ.കെ ബാബു നെന്മാറ എംഎൽഎ.ശ്രീ.കെ ഡി പ്രസന്നൻ ആലത്തൂർഎംഎൽഎ. ശ്രീ കെ എൽ രമേശ് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്. എന്നിവരായിരുന്നു സ്വിച്ച് ഓൺ കർമ്മത്തിന് സാക്ഷ്യം വഹിച്ചത്.പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയ്ക്ക് അടുത്തുള്ള മുടപ്പല്ലൂർ എന്ന ഗ്രാമപ്രദേശത്ത് ആയിരുന്നു ആദ്യത്തെ ലൊക്കേഷൻ. സ്വിച്ച്Continue Reading

കവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ പി.ഫൗണ്ടേഷൻ നല്കി വരുന്ന 'താമരത്തോണി' അവാർഡ് ‘ഡോ.സുരേഷ് നൂറനാടിന്’

കണ്ണൂർ: കവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ പി.ഫൗണ്ടേഷൻ നല്കി വരുന്ന ‘താമരത്തോണി’ അവാർഡ് ‘ഡോ.സുരേഷ് നൂറനാടിന്. അപരകഥ എന്ന ആത്മകഥയ്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.  2024 ഒക്ടോബർ 27 ഞായറാഴ്ച കണ്ണൂർ  കൂട്ടാളി പൊതുജന വായനശാലയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ടി.പത്മനാഭൻ അവാർഡ്നൽകും. കാനായി കുഞ്ഞിരാമൻ പ്രസിഡൻറും എം.ചന്ദ്രപ്രകാശ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് കൃതികൾ തെരഞ്ഞെടുത്തത് .കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്നContinue Reading