അതിതീവ്രമായി മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമായി മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം , പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ മുൻനിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.Continue Reading

ആശുപത്രിയിൽ ബഹളം വച്ചതിന് അറസ്റ്റിലായ പ്രതി എസ് ഐ യെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

പത്തനംതിട്ട: ആശുപത്രിയിൽ ബഹളം വച്ചതിന് അറസ്റ്റിലായ പ്രതി എസ് ഐ യെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.ആറൻമുള സ്റ്റേഷനിലെ എസ് ഐ സാജു പി ജോർജിനെയാണ് മദ്യപിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അക്രമം കാണിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി ആക്രമിച്ചത്. എസ് ഐ യുടെ വലത് കൈക്ക് ഒടിവുണ്ട്.കാഞ്ഞിരവേലി സ്വദേശി അഭിലാഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ചൊവ്വാഴ്ച്ച രാത്രി മദ്യപിച്ച പ്രതി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബഹളം വയ്ക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ഡ്യുട്ടിയിലുണ്ടായിരുന്ന സാജുContinue Reading

സിആര്‍പിഎഫ് ജവാനെ ജോലി സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ ഗുഹാവട്ടിയില്‍ കാണാതായി

ചെങ്ങന്നൂര്‍ : സിആര്‍പിഎഫ് ജവാനെ ജോലി സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ ഗുഹാവട്ടിയില്‍ കാണാതായി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ ഹൗസില്‍ പരേതനായ ആര്‍.ബാലകൃഷ്ണന്റെ മകന്‍ സോനുകൃഷ്ണ (34)നെയാണ് കാണാതായത്. ആസാമിലെ കൊക്രജാര്‍ ജില്ലയില്‍ ശ്രീരാംപൂരില്‍ സിആര്‍പിഎഫ് 129 എഫ് ബെറ്റാലിയനില്‍ ജവാന്‍ ആയി സേവനം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജൂണ്‍ 7 നാണ് ജോലിസ്ഥലത്ത് നിന്ന് സോനു കൃഷ്ണ നാട്ടിലെത്തിയത്. കഴിഞ്ഞ ഒന്നാം തീയതി രാവിലെ അഞ്ചുമണിക്ക് വീട്ടില്‍ നിന്ന് നെടുമ്പാശ്ശേരിContinue Reading

മിന്നല്‍ ചുഴലി: ഒടിഞ്ഞത് 110 വൈദ്യുതി പോസ്റ്റുകള്‍

തൃശൂര്‍: ചാലക്കുടിയിലും പരിസരങ്ങളിലും ഇന്നു രാവിലെയുണ്ടായ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടമുണ്ടായതായി കെഎസ്‌ഇബി. പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്‌ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ടി പോസ്റ്റുകളും 26 എച്ച്‌ടി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ടെന്ന് കെഎസ്‌ഇബി അറിയിച്ചു.നാലു ട്രാന്‍സ്‌ഫോര്‍മറുകളും കേടായി. 126 ഇടങ്ങളില്‍ വൈദ്യുതി കമ്ബികള്‍ മരം വീണ് പൊട്ടിപ്പോയി. 33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായാണ് കണക്കാക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയുംContinue Reading

വിമാന നിരക്ക് കുതിച്ചുയരുന്നു; കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ധനവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. ഈ വിഷയത്തില്‍ അടിയന്തരമായിContinue Reading

 എലിപ്പനി ബാധ ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

എലിപ്പനി ബാധ ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. മഴയ്ക്ക് ശേഷം എലിപ്പനികേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഇവ കഴിക്കേണ്ടത്. പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനിയുള്ളവര്‍ക്ക് കാണപ്പെടുന്ന പ്രധാനContinue Reading

തൃശ്ശൂര്‍ അരിപ്പാലത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

തൃശ്ശൂര്‍ അരിപ്പാലത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണാണ് വിദ്യാര്‍ത്ഥി മരിച്ചത്. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്ബില്‍ വെറോണി(20) ആണ് മരിച്ചത്. വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. കല്ലേറ്റുംങ്കര പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.Continue Reading

പാലക്കാട് തൂതയില്‍ ശൈശവവിവാഹം നടന്നതായി പരാതി;ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തേടി

പാലക്കാട് തൂതയില്‍ ശൈശവവിവാഹം നടന്നതായി പരാതി. 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച്‌ കഴിഞ്ഞ മാസം 28ന് വിവാഹം നടന്നെന്നാണ് പരാതി. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതായി ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് സന്ദേശം ലഭിക്കുന്നത്. 15 വയസുള്ള കുട്ടിയെ 32 വയസുള്ള യുവാവ് വിവാഹം കഴിച്ചുവെന്നുംContinue Reading

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പിടിമുറുക്കുന്നു;ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 11,293 പേര്‍ക്ക്

സംസ്ഥാനത്ത് അതിവേഗം പടര്‍ന്ന് പകര്‍ച്ചപ്പനി. ഇന്നലെ മാത്രം 11,293 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ 167 പേര്‍ക്ക് ഡെങ്കിപ്പനിയും, 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 312 പേര്‍ക്ക് ഡെങ്കിപ്പനിയുടെയും, 13 പേര്‍ക്ക് എലിപ്പനിയുടെയും ലക്ഷണങ്ങള്‍ ഉണ്ട്. ഇവര്‍ ഫലം കാത്തിരിക്കുകയാണ്. പകര്‍ച്ചപ്പനിക്ക് പുറമേ, ഇന്നലെ മാത്രം 52 പേര്‍ക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തമായതോടെ അതിവേഗത്തിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. ഇന്നലെ ഡെങ്കിപ്പനി മൂലം രണ്ട് മരണവും, എലിപ്പനി മൂലംContinue Reading

കേരളത്തില്‍ എട്ട് ജില്ലകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735ഉം അണ്‍ എയ്ഡഡില്‍ 11,309ഉം പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടിക്കഴിഞ്ഞു.മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനംContinue Reading