റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തട്ടിപ്പില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കര്‍ണാടക ഹൂബ്ലി സ്വദേശി രാജേഷ് നായരെയാണ് (46) തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുഖ്യപ്രതികളായ കൊല്ലം സ്വദേശി രേഷ്മ, ഇവരുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ അനൂജ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. റെയില്‍വേയില്‍ ജൂനിയര്‍ റിസര്‍വേഷൻ ആൻഡ് എൻക്വയറി ക്ലര്‍ക്ക് തസ്തികയില്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് തിരുവല്ലം പുഞ്ചക്കരി സ്വദേശി രാഹുലില്‍നിന്ന്Continue Reading

സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ക്ലബ് വിട്ടു. ട്രാൻസ്ഫര്‍ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സഹല്‍ ഇനി ബൂട്ടണിയുക മോഹൻബഗാന്‍ സൂപ്പര്‍ ജയിന്‍റ്സിന് വേണ്ടിയാകും. വെളിപ്പെടുത്താനാകാത്ത തുകയ്ക്കാണ് കൈമാറ്റമെന്ന് ക്ലബ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സഹലിനായി ഒരു കളിക്കാരനെയും കൈമാറും. ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നത്. മുന്നോട്ടുള്ള യാത്രയില്‍ നന്മ നേരുന്നു- ക്ലബ് പറഞ്ഞു.Continue Reading

മാലിന്യം തള്ളല്‍: കൊച്ചിയില്‍ എട്ട് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസ് വ്യാഴാഴ്ച എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, എറണാകുളം ടൗണ്‍ സൗത്ത്, ഹാര്‍ബര്‍ ക്രൈം, കളമശ്ശേരി, തോപ്പുംപടി, റൂറല്‍ പോലീസ് പരിധിയിലെ രാമമംഗലം പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൂണിത്തുറ വില്ലേജ് ചമ്ബക്കര മാര്‍ക്കറ്റിന് സമീപം കെ.എല്‍ 39 ബി 5887 നമ്ബര്‍ ഓട്ടോയില്‍ നിന്നും മലിന ജലം ഒഴുക്കിയതിന് പാലക്കാട് പട്ടാമ്ബി കോഴിക്കര മുക്കുന്നത്ത്Continue Reading

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്ററും, പ്രജ്ഞാന്‍ റോവറുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്റര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്റ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനContinue Reading

കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടണ്‍) ബയോമെഡിക്കല്‍ മാലിന്യം

പാലക്കാട്: കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടണ്‍) ബയോമെഡിക്കല്‍ മാലിന്യം. 2020 മാര്‍ച്ച്‌ മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് പാലക്കാട് മലമ്ബുഴയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇമേജി’ന്റെ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് 99,38,945 കിലോഗ്രാം ബയോമെഡിക്കല്‍ മാലിന്യം സംസ്കരിച്ചത്. ആദ്യ കോവിഡ് കേസ് 2020 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും മാര്‍ച്ച്‌ 19നാണ് കോവിഡ് കേന്ദ്രങ്ങളില്‍നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം പ്രത്യേകം ശേഖരിക്കാൻ ഇമേജിനു നിര്‍ദേശംContinue Reading

'എ‍‍ൻെറ പുസ്തകം, എ‍‍ൻെറ കുറിപ്പ്, എ‍‍ൻെറ എഴുത്തുപെട്ടി' പദ്ധതിയുടെ ഈ അധ്യയനവർഷത്തെ ഉദ്ഘാടനം മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്നു

പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിൽ കുട്ടികളുടെ വായനശീലം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ‘എ‍‍ൻെറ പുസ്തകം, എ‍‍ൻെറ കുറിപ്പ്, എ‍‍ൻെറ എഴുത്തുപെട്ടി’ പദ്ധതിയുടെ ഈ അധ്യയനവർഷത്തെ ഉദ്ഘാടനം മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്നു. മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിലാണ് യു.പി.ക്ലാസ്സ് വിദ്യാർത്ഥികൾക്കായിപദ്ധതിനടപ്പാക്കുന്നത്. എല്ലാ മാസവും പുസ്തകങ്ങൾ വായിച്ച് മികച്ച അസ്വാദനക്കുറിപ്പ് തയാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വിദ്യാർഥിക്ക് കാഷ് അവാർഡ് നൽകും. പദ്ധതി പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.Continue Reading

60 കാരിയായ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കും എതിരെ പോലീസ് കേസെടുത്തു.

തിരുവല്ല : 60 കാരിയായ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കും എതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. പുളിക്കീഴ് സീറോ ലാൻഡ് കോളനിയിലെ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് പരുമല നാക്കട ബി ബ്രാഞ്ച് സെക്രട്ടറിയായ ഇടക്കാട്ടില്‍ വീട്ടില്‍ വിപിൻ നാഥ് (29) , സുഹൃത്ത് തിക്കപ്പുഴ ഇടക്കാട്ടില്‍ വീട്ടില്‍ സജീഷ് (22) എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടമ്മയുടെ മകൻ ബിജുവുമായി ഉള്ള തര്‍ക്കം പറഞ്ഞുContinue Reading

ചന്ദ്രനില്‍ ചരിത്രമെഴുതാന്‍; ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം വിജയകരം.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 2.35ന് ചന്ദ്രയാന്‍ 3 വഹിച്ച്‌ എല്‍വിഎം3 എം4 റോക്കറ്റ് കുതിച്ചുയര്‍ന്നു. 43.5 മീറ്റര്‍ പൊക്കവും 4 മീറ്റര്‍ വിസ്തീര്‍ണവുമുള്ള എല്‍വിഎം3 എം4 റോക്കറ്റ് ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ്.ഏകദേശം നാൽപതു ദിവസത്തിന് ശേഷംചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാന്‍ 3 സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിലാണ് രാജ്യം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സുരക്ഷിതമായിContinue Reading

ഡല്‍ഹിയില്‍ കനത്ത മഴ: സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

ഡല്‍ഹി കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയും ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണറെയും ഫോണില്‍ വിളിച്ചാണ് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയത്. അതേസമയം, യമുന നദി അപകടരമാം വിധം കരകവിഞ്ഞതോടെ ചെങ്കോട്ട അടച്ചിരിക്കുകയാണ്. മഴ സാഹചര്യം നോക്കി ശനിയാഴ്ച തുറക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ചെങ്കോട്ടയുടെ പിന്‍ഭാഗത്ത് ഒരാള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നിട്ടുണ്ട്. യമുനയോട് ചേര്‍ന്നുള്ള പ്രദേശങ്ങളായ രാജ്ഘട്ട്, ചെങ്കോട്ട, മജ്നു കാContinue Reading

കാവുകൾക്ക് ധനസഹായം;അപേക്ഷ ക്ഷണിച്ചു.

 തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2023-2024 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 നകം അപേക്ഷ നൽകണം. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചവർ അപേക്ഷContinue Reading