പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

കാസർഗോഡ് അംഗാടി മുഗർ ഗവൺമെന്റ് എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ സ്‌കൂൾ വിട്ടുപോകുന്ന വേളയിൽ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് മരണപ്പെട്ട സംഭവത്തിൽ സ്‌കൂളിലെ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലം മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ സർക്കുലർ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിContinue Reading

നാടക- ദൃശ്യമാധ്യമ - ചലച്ചിത്ര സംസ്ഥാനതല ശില്പശാല

തിരുവനന്തപുരം : സ്വാതന്ത്ര്യ സേനാനിയും പത്രാധിപരും നാടക-ചലച്ചിത്ര അഭിനേതാവും സാഹിത്യകാരനുമായിരുന്ന കാമ്പിശേരി കരുണാകരന്റെ ജന്മശതാബ്ദി ആചരണത്തോടനുബന്ധിച്ച് സംസ്ഥാനതല നാടക-ദൃശ്യമാധ്യമ-ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആദ്യവാരത്തിൽ കൊല്ലത്ത് നടക്കുന്ന ശില്പശാലയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 18 മുതൽ 35 വയസുവരെയുള്ളവർക്കാണ് വിവിധ മേഖലകളിലെ പ്രതിഭകൾ നയിക്കുന്ന ശില്പശാലയിലേക്ക് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനം സൗജന്യം. ഓരോ മേഖലകളിലേക്കും പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. കവറിന് പുറത്ത് ഏത് വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് സൂചിപ്പിച്ചിരിക്കണം.Continue Reading

അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രിം കോടതിയെ സമീപിച്ചു

അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രിം കോടതിയെ സമീപിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാ വിധിയെ തുടര്‍ന്ന് 2023 മാര്‍ച്ച്‌ 24 ന് ഗാന്ധിയെ പാര്‍ലമെന്റ് സ്ഥാനത്തുനിന്നും അയോഗ്യനാക്കുകയായിരുന്നു. 2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധിContinue Reading

സില്‍വര്‍ ലൈനില്‍ ചെലവായത് 57 കോടി;കെ സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇതിനോടകം ചെലവഴിച്ച 57 കോടിയോളം രൂപയ്ക്കും ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിന് കേസുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറഞ്ഞേ മതിയാകുയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സില്‍വര്‍ലൈന്‍ കൈപ്പുസ്തകം, സംസ്ഥാനവ്യാപകമായ പ്രചാരണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ കൂടി കൂട്ടിയാല്‍ 57 കോടിയോളമാണ് ചെലവ്. കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇതു താങ്ങാനാകുന്നതല്ല. സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശമായ പദ്ധതി രേഖ (ഡിപിആര്‍) ഇതുവരെContinue Reading

തെരുവുനായ് ആക്രമണത്തില്‍ രണ്ടു വയസ്സുകാരന് പരിക്ക്

തിരുവനന്തപുരം: തെരുവുനായ് ആക്രമണത്തില്‍ രണ്ടു വയസ്സുകാരന് പരിക്കേറ്റു. ബാലരാമപുരത്തിന് സമീപം മംഗലത്തുകോണത്താണ് സംഭവം. അമ്മൂമ്മക്കൊപ്പം വീട്ടുമുറ്റത്ത് നിന്ന കുട്ടിക്ക് നേരെയാണ് ആക്രമണം. വീട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Continue Reading

അതിവേഗ റെയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍

തിരുവനന്തപുരം: അതിവേഗ റെയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ആര്‍ക്കാണ് അത് ബോധ്യപ്പെടാത്തത്? ശോഭ സുരേന്ദ്രന്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടിയിലാണ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുത്. ആര്‍ക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാര്‍ട്ടിയല്ല ബിജെപി. ശോഭ പാര്‍ട്ടി അച്ചടക്കം പാലിക്കണം. ബിജെപി എതിര്‍ക്കുന്നത് സില്‍വര്‍ലൈൻ പദ്ധതിയെയാണ്.അത് തുടര്‍ന്നും എതിര്‍ക്കും. മെട്രോമാൻ ഈ ശ്രീധരന്‍റെContinue Reading

പറവൂര്‍ താലൂക്കാശുപത്രിയില്‍ വിവാദ ഉത്തരവുമായി ആശുപത്രി സൂപ്രണ്ട്

കൊച്ചി: പറവൂര്‍ താലൂക്കാശുപത്രിയില്‍ വിവാദ ഉത്തരവുമായി ആശുപത്രി സൂപ്രണ്ട്. രോഗിയുമായി ആംബുലൻസ് പുറപ്പെടും മുൻപ് മുൻകൂറായി പണം നല്‍കണമെന്ന് സൂപ്രണ്ട് ഉത്തരവിറക്കി. ഇതേ ആശുപത്രിയിലാണ് ആംബുലൻസിന് മുൻകൂറായി പണം നല്‍കാനില്ലാതെ ചികിത്സ വൈകി രോഗി മരിച്ചത്. ആശുപത്രിക്ക് മുൻപില്‍ സുപ്രണ്ട് പതിച്ച നോട്ടിസ് പറവൂര്‍ നഗരസഭ വൈസ് ചെയര്‍മാൻ നേരിട്ടെത്തി നീക്കി. കഴിഞ്ഞ ദിവസമാണ് പറവൂര്‍ താലൂക്കാശുപത്രിയില്‍ മുൻകൂര്‍ പണമില്ലാതെ ആംബുലൻസ് വിട്ടുനല്‍കാത്തതിന്റെ പേരില്‍ ചികിത്സ വൈകി രോഗിയായ അസ്മContinue Reading

വിദ്യാജ്യോതി പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

കോട്ടയം: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായം നല്‍കുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള ഒമ്ബതാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം അനുവദിക്കുക ബി. പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് മുൻഗണന. അപേക്ഷ www.suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി നല്‍കണംContinue Reading

തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റര്‍ അടച്ചു.

തിരുവല്ല: നിര്‍ദ്ധന രോഗികള്‍ക്ക് ഉള്‍പ്പെടെ ആശ്രയമായ തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റര്‍ അടച്ചു. എയര്‍ കണ്ടീഷൻ പ്രവര്‍ത്തനം നിലച്ചതോടെയാണ് ആശുപത്രിയിലെ മോഡുലാര്‍ ഓപ്പറേഷൻ തീയറ്ററിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. ഇൻസ്റ്റാള്‍ ചെയ്ത ഏജൻസി അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എ.സി.യുടെ കണ്‍ട്രോള്‍ പാനലും മറ്റും മാറ്റി പ്രവര്‍ത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എ.സി.യുടെ കൂടുതല്‍ സാമഗ്രികള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഇവയെല്ലാം മാറ്റി സ്ഥാപിക്കേണ്ടിവരും. ഓര്‍ഡര്‍ പ്രകാരം പൂനയില്‍ നിന്ന് നിര്‍മ്മിച്ച്‌ എത്തിക്കേണ്ടതിനാല്‍Continue Reading

പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിച്ചതിന് വാഹന  ഉടമയ്ക്ക് 34000 രൂപ പിഴയും ഒരു ദിവസത്തെ വെറും തടവിനും ശിക്ഷ വിധിച്ചു

കൊച്ചി: പ്രായം പൂര്‍ത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ചതിന് വാഹന ഉടമയായ സഹോദരനെതിരേ 34000 രൂപ പിഴയും ഒരു ദിവസത്തെ വെറും തടവിനും കോടതി ശിക്ഷ വിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ സെഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25000 രൂപ പിഴയും കോടതി സമയം തീരുന്നതു വരെ ഒരു ദിവസം വെറും തടവിനുമാണ് വിധിച്ചത്. റോഷന്റെ ലൈസൻസ് മൂന്നു മാസത്തേക്കും വാഹനത്തിന്റെ ആര്‍.Continue Reading