പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു

കോട്ടയം: തെള്ളകത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു. ശനിയാഴ്ച പകല്‍ പഴയാറ്റ് ജേക്കബ് എബ്രഹാമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജേക്കബ്, ഭാര്യ ലില്ലിക്കുട്ടി, മരുമകള്‍ അലീന എന്നിവര്‍ രാവിലെ പത്തിന് പുറത്തേക്ക് പോയിരുന്നു. രാത്രി എട്ടിന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയ്ക്കുള്ളിലെ ലോക്കര്‍ കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവ കൃത്യമായി തരംതിരിച്ച്‌Continue Reading

മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില് അധ്യയനം നടത്താന് സ്കൂളുകളെ അനുവദിച്ച്‌ സിബിഎസ്‌ഇ.

പ്രീ പ്രൈമറി മുതല് പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില് അധ്യയനം നടത്താന് സ്കൂളുകളെ അനുവദിച്ച്‌ സിബിഎസ്‌ഇ. നിലവില് സിബിഎസ്‌ഇ സ്കൂളുകളില് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അധ്യയനം നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ പറഞ്ഞു. പുതിയ മാറ്റം സംബന്ധിച്ച സര്‍ക്കുലര്‍ സിബിഎസ്‌ഇ വെള്ളിയാഴ്ച പുറത്തിറക്കി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട 22 ഭാഷകളിലായി പാഠ പുസ്തകങ്ങള്‍ തയാറാക്കാൻContinue Reading

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.

അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണാത്തതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ അനുശോചനം യോഗം ചേർന്നു. മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന അനുശോചനയോഗത്തിൽ കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ ഭദ്രദീപം തെളിയിച്ചു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മുനിസിപ്പൽ ചെയർപേഴ്സ്ൻ സുജ സഞ്ജീവ്കുമാർ,Continue Reading

സംസ്ഥാനത്ത് അതിശക്തമായ മഴ, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,Continue Reading

പൊന്മുടിയില്‍ നിയന്ത്രണം വിട്ട കാര്‍ നാലടി താഴ്ചയിലേക്ക് വീണു; രണ്ടു കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് നാലടി താഴ്ചയിലേക്ക് വീണു. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയായതിനാല്‍ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്. അതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. നേരത്തെ കാറ്റത്ത് മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിലേക്ക് വീണ് ഒരു മണിക്കൂറോളം നേരം വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നുContinue Reading

കണ്ണൂരില്‍ 11 വയസ്സുകാരിയെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു

കണ്ണൂര്‍: പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷക്കാണ് കടിയേറ്റത്. രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്ക് സമീപമായിരുന്നു ആക്രമണം. നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികള്‍ എത്തിയാണ് നായ്ക്കളില്‍നിന്നു കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Continue Reading

മഹാരാഷ്ട്രയിലെ റായ്ഗഡ് മണ്ണിടിച്ചില്‍ ; മരണം 27 ആയി

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 27 ആയി. റായ്ഗഡിലെ ഇര്‍ഷല്‍വാഡി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശനിയാഴ്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 81 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ അഴുകാൻ തുടങ്ങിയെന്നും മറ്റുള്ളവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും ദേശീയContinue Reading

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് മുസ്‍ലീം ലീഗ്

പുതുപ്പള്ളിയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് മുസ്‍ലീം ലീഗ്. പുതുപ്പള്ളിയില്‍ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്‍ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കോണ്‍ഗ്രസ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി ആരായാലും അദ്ദേഹത്തെ വിജയിപ്പിക്കാൻ ലീഗ് മുൻനിരയിലുണ്ടാകും. ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ല. എല്‍.ഡി.എഫും ബി.ജെ.പിയും മത്സരിക്കരുതെന്ന സുധാകരന്റെ നിര്‍ദേശം ശരിയാണ്. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് നടക്കുമോ എന്നറിയില്ല.Continue Reading

ഇന്ത്യയിലെ പ്രായം കുറഞ്ഞ സംവിധായിക അൻസു മരിയ ചിത്രം പൂജ കഴിഞ്ഞു.

പ്രമുഖ ബാല നടിയും, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ, പത്ത് വയസ്സുകാരിയായ സംവിധായിക, അൻസുമരിയ സംവിധായികയാകുന്ന പേരിടാത്ത ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം അഞ്ചു മന ക്ഷേത്രത്തിൽ നടന്നു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന്, അംബികാ മോഹനനും, അൻസു മരിയയും പങ്കെടുത്ത രംഗങ്ങൾ ചിത്രീകരിച്ചു.വ്യത്യസ്തമായ ഒരു പോലീസ് അന്വേഷണത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്. എ ആൻഡ് എസ് എനി ടൈം സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്‌, അന്നാ ഫിലിംസ് പ്രൈവറ്റ്Continue Reading

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുട്ടാർ റസിഡൻസ് അസോസിയേഷൻ അനുശോചിച്ചു:-

പന്തളം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ മുട്ടാർ റസിഡൻസ് അസോസിയേഷൻ അനുശോചിച്ചു . പ്രസിഡൻറ് ഷാഹുൽഹമീദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സെക്രട്ടറി , വൈ. റഹീം റാവുത്തർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻറ് ഇ. എസ്. നുജുമുദീൻ , കെ. ജി .ജനാർദ്ദനൻ , അബ്ദുൽസലാം റാവുത്തർ , മുഹമ്മദ് ഷാ , മുജീബുദ്ദീൻ, പ്രൊഫസർ അബ്ദുറഹ്മാൻ,ഡോ . അബ്ദുൽഹക്കീം അഹമ്മദ് കബീർ, സുനി സാമുവൽ കുട്ടി, ഹസീനContinue Reading