വലിയതുറയില്‍ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടര്‍മാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വലിയതുറയില്‍ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടര്‍മാര്‍ക്ക് പരിക്ക്. വലിയതുറ സ്റ്റേഷനിലെ എസ്‌ഐമാരായ രണ്ട് പേരെയാണ് ജാങ്കോ കുമാര്‍ എന്നയാള്‍ ആക്രമിച്ചത്. അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെ പ്രതി പോലീസുകാരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്ബാണ് ഇയാള്‍ ജയില്‍മോചിതനായത്. പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.Continue Reading

മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച്‌ അപകടം

കോഴിക്കോട്: മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച്‌ അപകടം. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് ആളില്ലാതിരുന്നതിനാല്‍ വൻദുരന്തം ആണ് ഒഴിവായത്. പൊട്ടിത്തെറിയില്‍ വീട്ടിലെ വയറുകളും പൈപ്പുകളും നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്.Continue Reading

പത്തനംതിട്ട ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ - നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും:മഹാദേവർ ക്ഷേത്രം ട്രസ്റ്റ്.

പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.കൂടാതെ ശ്രീ അയ്യപ്പന്റെ ലോകത്തെ ഏറ്റവും വലിയ ശിൽപ്പത്തിന്റേയും പണികൾ ഉടൻ ആരംഭിക്കും .അതിന്റെ ഭാഗമായി ദേവന്റെ ഹിതം അറിയുന്നതിന് ചുട്ടിപ്പാറ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം 2023 ജൂലൈ മാസം 28, 29 (1198 കർക്കിടകം 12, 13) തീയതികളിൽ ദൈവജ്ഞൻ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാർ അവറുകളുടെ മുഖ്യContinue Reading

മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മൻചാണ്ടിയെ പിന്തുടര്‍ന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മൻചാണ്ടിയെ പിന്തുടര്‍ന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. കാലം അവര്‍ക്ക് കണക്ക് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. അത് എത്ര കുളിച്ചാലും അവരില്‍ നിന്ന് പോകില്ല. കാലം അവര്‍ക്ക് കണക്ക് നല്‍കും. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഞാൻ സഭയില്‍ പറഞ്ഞിട്ടുണ്ട്. ജയരാജൻContinue Reading

എൻ ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കും: വിശ്വഹിന്ദു പരിഷത്ത്

തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ അവഹേളിക്കുകയും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്തെന്ന ആരോപണത്തില്‍ സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. പാലക്കാട് നോര്‍ത്ത് ഉള്‍പ്പെടെ പലയിടത്തും ഇന്നലെ പരാതി നല്‍കി. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്‌പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാൻ കഴിയാത്തContinue Reading

തീര്‍ത്ഥാടന യാത്രകളുമായി കെ എസ് ആര്‍ ടി സി

 കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നിന്നും വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ ഒരുങ്ങി. കൊല്ലത്ത് നിന്നും ജൂലൈ 28, 30 ഓഗസ്റ്റ് 6, 12, 13 ദിവസങ്ങളില്‍ നാലമ്പല ദര്‍ശന യാത്രകള്‍ പുറപ്പെടും. രാമപുരം ശ്രീരാമക്ഷേത്രം, കുടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാള്‍ക്ക് 620 രൂപയാണ് നിരക്ക്.  തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍ തിരുവാറ•ുള,Continue Reading

സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുള്ള നോമിനേഷന്‍ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യപ്പെട്ട വിശദാംശങ്ങളും മാനദണ്ഡങ്ങളും പ്രകാരമുള്ള മറ്റു രേഖകളും സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ www.swdkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474-2790971.Continue Reading

സൂര്യാഘാതമേറ്റുള്ള മരണം: തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷവും കഴിഞ്ഞContinue Reading

വൈക്കം പോലീസ് സ്റ്റേഷനിൽ നാലുപേർക്ക് സസ്പെൻഷൻ: പോലീസ് സേനയിൽ വ്യാപകപ്രതിഷേധം.

കോട്ടയം: വൈക്കം പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ അടക്കം നാലുപേർക്ക് സസ്പെൻഷൻ നൽകിയതിൽ പൊതുജനങ്ങൾ ആവേശത്തിലാണെങ്കിലും പോലീസ് സേനയിലാകമാനം എതിർപ്പ് ഉയരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജോലികഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോയ യുവതിയെ അയൽവാസി തടഞ്ഞു നിർത്തി അപമാനിക്കുകയും, ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പ്രതിക്കെതിരെ കേസെടുക്കാൻ താമസിച്ചു എന്നും, കൃത്യമായ വകുപ്പുകൾ ചേർത്തില്ലെന്നും ആരോപിച്ചാണ് സസ്പെൻഷൻ നൽകിയത്. എന്നാൽ പ്രതി അയൽവാസി ആയതിനാൽ കൂടുതൽ അന്വേഷണം നടത്തിയാണ് കേസ്Continue Reading

ഓക്‌സിജൻ സിലിണ്ടറുകള്‍ കയറ്റിറക്ക് കൂലിയുടെ പേരില്‍ ഇറക്കാൻ സമ്മതിക്കാതെ യൂണിയനുകള്‍

തിരുവനന്തപുരം : അതീവഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്രാണവായുവായ ഓക്‌സിജൻ സിലിണ്ടറുകള്‍ കയറ്റിറക്ക് കൂലിയുടെ പേരില്‍ ഇറക്കാൻ സമ്മതിക്കാതെ യൂണിയനുകള്‍.പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലാണ് രോഗികള്‍ക്കായി ഓക്‌സിജനുമായെത്തിയ വാഹനം തടഞ്ഞ് ജീവനക്കാരെ യൂണിയൻ തൊഴിലാളികള്‍ വിരട്ടിയോടിച്ചത്.ഓക്‌സിൻ സിലിണ്ടറിന്റെ വിതരണത്തിനായി പുതുതായി ടെണ്ടറെടുത്ത കൊച്ചുവേളിയിലെ പീനിയ എന്ന സ്ഥാനം ഇന്നലെ ആദ്യമായി സിലിണ്ടറുകളുമായത്തിയപ്പോഴായിരുന്നു സംഭവം. ആശുപത്രിയിലെ ഓക്‌സിജൻ സ്റ്റോക്കില്ലെന്ന് അറിഞ്ഞതോടെ 11മണിയോടെയാണ് ഒൻപത് സിലിണ്ടറുകളുമായി വാഹനമെത്തിയത്.ഇതോടെ വിവിധ യൂണിയനുകളിലെ നാല് തൊഴിലാളികളെത്തി.ഇതില്‍ എല്ലാ വിഭാഗം യൂണിയനുകളുമുണ്ടെന്നാണ് വിവരം.വലിയContinue Reading