കലഞ്ഞൂര്‍ നൗഷാദിനെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദിനെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുൻപ് ഭാര്യ അഫ്സാനയും സുഹൃത്തുക്കളും മര്‍ദിച്ചതിനു പിന്നാലെയാണ് നൗഷാദിനെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. കാണാതാകുന്നതിന് മുൻപ് വാടക വീട്ടില്‍ വച്ച്‌ നൗഷാദിനെ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അവശനിലയിലായ നൗഷാദിനെ അവര്‍ അവിടെ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു. മരിച്ചെന്നു കരുതിയാകാം നൗഷാദിനെ ഉപേക്ഷിച്ചു പോയതെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാനContinue Reading

ഒന്നരവര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്.

പത്തനംതിട്ട പരുത്തിപ്പാറയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. കാണാതായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ഭാര്യ അറസ്റ്റിലാകുന്നത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ അഫ്‌സാനയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ ഭാര്യ അഫ്‌സാന, താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും മൃതദേഹം എവിടെ എന്ന കാര്യത്തില്‍ പൊലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് നല്‍കിയത്. പരസ്പര വിരുദ്ധമായ മൊഴികളിലൂടെ മണിക്കൂറുകളോളമാണ് അഫ്‌സാന ഇന്നലെ പൊലീസിനെ വട്ടംചുറ്റിച്ചത്.Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിContinue Reading

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കോതമംഗലം: മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ‘മണിപ്പൂരിനെ രക്ഷിക്കുക’ എന്നതായിരുന്നു പ്രതിഷേധ കൂട്ടായ്മ ഉയർത്തിയ മുദ്രാവാക്യം. കോതമംഗലം എംഎൽഎ ആന്റണി ജോൺ അധ്യക്ഷനായ പ്രതിഷേധ കൂട്ടായ്മ എൻസിപി ജില്ലാ പ്രസിഡൻ്റ് ടി.പി.അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ്, ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ.അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം എ.എ.അൻഷാദ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻContinue Reading

സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ഇടത് മുന്നണിയില്‍ എതിര്‍പ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ഇടത് മുന്നണിയില്‍ എതിര്‍പ്പ്. സര്‍ക്കാരിന്റെ മധ്യനയത്തിനെതിരെ എഐടിയുസി രംഗത്തെത്തി. മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നുമാണ് എഐടിയുസി ആരോപിക്കുന്നത്. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാന്‍ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് മാത്രമേ കള്ള് ചെത്താന്‍ അവകാശമുള്ളൂ. ബാഹ്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമര്‍ശിച്ചു. ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ട മദ്യനയത്തിന് മാസങ്ങള്‍ വൈകി ഇന്നലെയാണ്Continue Reading

പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡില്‍ അമ്ബലത്തു വീട്ടില്‍ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന്, ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്. എന്നാല്‍, വ്യാഴാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മാതാവ്: മുംതാസ്. സഹോദരങ്ങള്‍: അഫ്സല്‍, അഷ്കര്‍.Continue Reading

സ്പീക്കര്‍ എ. എന്‍ ഷംസീറിന്റ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്‌ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍

കണ്ണൂര്‍: ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചുവെന്ന സംഘപരിവാര്‍ സംഘടനകളുടെ രോഷത്തിന് കാരണമായ സ്പീക്കര്‍ എ. എന്‍ ഷംസീറിന്റ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്‌ സി.പി. എംകണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിച്ചുവെന്ന സംഘപരിവാര്‍ ആരോപണത്തിനെതിരെയാണ് പ്രതിരോധവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂര്‍ പാറക്കണ്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിന് വിധേയമായ സ്പീക്കര്‍ എ എന്‍ഷംസീറിന്റെ പ്രസംഗം മുഴുവനായുംContinue Reading

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം എന്ന റഷീദ് പാറക്കൽ' ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു.

ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ അനസ് മോൻ സി കെ നിർമ്മിച്ച്, റഷീദ് പാറക്കൽ സമീർ എന്ന ചിത്രത്തിനു ശേഷം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പൂർണ്ണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചത്.രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്,ഗോകുലൻ, ജസൺവുഡ്,റയാൻ ബിക്കാടി,യശ്വിജസ്വൽ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. കോ – പ്രൊഡ്യൂസർ രശ്മി ജയകുമാർ.ഡി ഒ പി മാധേശ്.ആർ.എഡിറ്റിംഗ് നൗഫൽ അബ്ദുള്ള. സംഗീതം സംഗീതസംവിധാനംContinue Reading

75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.

പത്തനംതിട്ട: 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കേരള സര്‍വ്വകലാശാലാ മുൻ ജീവനക്കാരനെയാണ് ഇവര്‍ തട്ടിപ്പിന് ഇരയാക്കിയത്. 11 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് വയോധികനില്‍ നിന്നും കവര്‍ന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്Continue Reading

 വടക്കൻ കേരളത്തില്‍ ഇന്നും മഴ തുടരും. 

തിരുവനന്തപുരം: വടക്കൻ കേരളത്തില്‍ ഇന്നും മഴ തുടരും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് മഴ മുന്നയിപ്പുള്ളത്. ഈ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തെക്കൻ കൊങ്കണ്‍Continue Reading