വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്

തൃശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരിക്കെ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കാൻ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാൻസലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 75ാമത് ഗവേണിങ് കൗണ്‍സില്‍ യോഗമാണ് തീരുമാനം എടുത്തത്‌. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഉള്‍പ്പടെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.Continue Reading

'ആഗസ്റ്റ് 27' ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ!

ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27 എന്ന ചിത്രം.ആഗസ്റ്റ് 27-ന് കേരള ജനതയെ ഞെട്ടിപ്പിച്ച ഒരു സംഭവം നടന്നു. എന്തായിരുന്നു ആ സംഭവങ്ങൾ? ആഗസ്റ്റ് 27 എന്ന ചിത്രം ഈ സംഭവബഹുലമായ കഥയുമായി എത്തുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ക്യപാനിധി സിനിമാസ് അഗസ്റ്റ് മാസം തീയേറ്ററിൽ എത്തിക്കും. അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും, കൊല ചെയ്യുകയും ചെയ്ത റോഷൻ എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്. നൊന്ത് പ്രസവിച്ചContinue Reading

കുട്ടിക്കാനത്തു വച്ച് കട്ടപ്പന പോലീസിന്റെ ജീപ്പ് മറിഞ്ഞു, പോലീസുകാർക്ക് പരിക്കേറ്റു.

കട്ടപ്പന: മോഷണക്കേസിൽ പിടിയിലായ പ്രതിയെ ജയിലിൽ എത്തിച്ച് തിരികെ മടങ്ങും വഴി കട്ടപ്പനപോലീസ് സഞ്ചരിച്ചിരുന്ന ജീപ്പ് റോഡിൽ മറിഞ്ഞ് അപകടമുണ്ടായി. വെള്ളിയാഴ്ച്ച രാത്രി ഒൻപതു മണിയോടെ കുട്ടിക്കാനത്തിന് സമീപമാണ് ജീപ്പ് റോഡിൽ വട്ടം മറിഞ്ഞത്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ എസ്.സി.പിഓ പ്രവീഷ്, സിപിഓ സുമേഷ്, ഷൈജു എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മൂവരേയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുContinue Reading

പതിനഞ്ചുകാരി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച ജോത്സ്യനെ അറസ്റ്റു ചെയ്തു.

വൈക്കം: പതിനഞ്ചുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ വിമുക്തഭടനും, ജോത്സ്യനുമായ വൈക്കം ടിവി.പുരം സ്വദേശി സുദര്‍ശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോയും, വീഡിയോയും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ ഉൾപ്പെടെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതോടെ മാനസികമായി തകര്‍ന്ന പെൺകുട്ടി പിന്നീട് കൂട്ടുകാരികളോട് പങ്കു വച്ച് വിവരം, അവരാണ് ക്ലാസ് ടീച്ചറിനോടു പറയുന്നത്. തുടർന്ന് സ്‌കൂള്‍ അധികൃതർ വൈക്കംContinue Reading

വിവാഹത്തിന് വിസമ്മതിച്ച ദേഷ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബന്ധു ഇരുമ്ബ് ദണ്ഡു കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: വിവാഹത്തിന് വിസമ്മതിച്ച ദേഷ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബന്ധു ഇരുമ്ബ് ദണ്ഡു കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. ഡല്‍ഹി കമലാനെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി നര്‍ഗീസാണ് (25) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവും സുഹൃത്തുമായ ഇര്‍ഫാനെ (28) പൊലീസ് അറസ്റ്ര് ചെയ്‌തു. കൊലയ്‌ക്ക് ഉപയോഗിച്ച ഇരുമ്ബ് ദണ്ഡും കണ്ടെടുത്തു. ഇന്നലെ ദക്ഷിണ ഡല്‍ഹിയിലെ മാളവ്യ നഗറില്‍ അരബിന്ദോ കോളേജിന് സമീപമുള്ള പാര്‍ക്കില്‍ പട്ടാപ്പകലായിരുന്നു കൊലപാതകം. വീട്ടുകാര്‍ വിസമ്മതിച്ചു സംഭവത്തെക്കുറിച്ച്‌ സൗത്ത് ഡല്‍ഹി ഡെപ്യൂട്ടിContinue Reading

ലോക്‌സഭ ഇന്നലെ മൂന്ന് സുപ്രധാന ബില്ലുകള്‍ കാര്യമായ ചര്‍ച്ചയില്ലാതെ പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തില്‍ നേരത്തെ പിരിഞ്ഞെങ്കിലും ലോക്‌സഭ മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്നലെ കാര്യമായ ചര്‍ച്ചയില്ലാതെ പാസാക്കി. നഴ്സിംഗ് കൗണ്‍സിലിന് പകരം ദേശീയ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മിഷൻ രൂപീകരിക്കാനുള്ള ബില്‍, ദേശീയ ഡെന്റല്‍ കമ്മിഷൻ ബില്‍ എന്നിവയ്ക്കു പുറമേ, ധാതുഖനനത്തില്‍ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം അനുവദിക്കുന്ന ബില്ലുമാണ് പാസാക്കിയത്. കേരളവുമായി ബന്ധമുള്ള ടൈറ്റാനിയത്തിന്റെ ഖനനം സ്വകാര്യമേഖലയിലും നടത്താൻ പുതിയ ബില്ലില്‍ അനുമതിയുണ്ട്. അതേസമയം, കരിമണലിന്റെ ഖനനം പൊതുമേഖലയില്‍ തുടരുമെന്ന്Continue Reading

ഹൈക്കോടതിയിൽ ടെലഫോൺ ഓപ്പറേറ്റർ

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.  പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം.  സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത.  ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടുContinue Reading

എം.ബി.ബി.എസ്. ബി.ഡി.എസ്.. പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു.

2023ലെ എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.  പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2023 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ജൂലൈ 31നു രാവിലെ 10 വരെ ലഭിക്കും.  ഈ സമയം വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി ഓഗസ്റ്റ്Continue Reading

ദക്ഷിണാമൂർത്തിക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പനിർമ്മാണത്തിനു മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി

പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ 6 മണിക്ക് മഹാഗണപതിഹോമം നടന്നു. തുടർന്ന് ദൈവജ്ഞൻ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിലാണ്അഷ്ടമംഗല ദേവ പ്രശ്നം ആരംഭിച്ചത്. 28 ന് ആരംഭിച്ച ചടങ്ങുകൾContinue Reading

കണ്ണൂക്കരയില്‍ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : കണ്ണൂക്കരയില്‍ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ സ്വദേശി അനില്‍ ബാബു (47) ആണ് മരിച്ചത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂക്കര – ഒഞ്ചിയം റോഡിലാണ് അപകടമുണ്ടായത് . അപകടമുണ്ടായപ്പോള്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണിരുന്നു. പരുക്കേറ്റ അനില്‍ബാബുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം വടകരContinue Reading