സംസ്ഥാനം അതീവ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോഴും സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്തുകയാണ്:കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോഴും സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്തുകയാണെന്ന് സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ച പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍ക്കുളം നവീകരിക്കാനും ലിഫ്റ്റ് പണിയാനും ആഡംബരContinue Reading

ആലുവയില്‍ അഞ്ചുവയസുകാരിയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത് അതി ക്രൂരമായി

എറണാകുളം: ആലുവയില്‍ അഞ്ചുവയസുകാരിയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത് അതി ക്രൂരമായി. പ്രതിയുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ഏല്‍ക്കേണ്ടി വന്ന ക്രൂരത വ്യക്തമാകുന്നത്. ബലാത്സംഗത്തിനിടെ കുട്ടി കൊല്ലപ്പെട്ടതായാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയിലാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്ബോള്‍ കുട്ടി ഉറക്കെ നിലവിളിച്ചെന്നും ഈ സമയത്ത് പ്രതി കുട്ടിയുടെ വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച്‌Continue Reading

കലാഭവന്‍മണി സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കുമെന്ന് സൂചന നല്‍കികേരള ഫോക് ലോര്‍ അക്കാദമി.

കലാഭവന്‍മണി സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കുമെന്ന് സൂചന നല്‍കി കേരള ഫോക് ലോര്‍ അക്കാദമി.സ്മാരക നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ആരാധക കൂട്ടായ്മയായ ”കലാഭവന്‍മണി സ്നേഹസമിതി” സാംസ്ക്കാരിക മന്ത്രി സജി ചെറിയാനും, നഗരസഭ ചെയര്‍മാന്‍.എ ബി ജോര്‍ജ്ജിനും, സനീഷ് കുമാര്‍ ജോസഫ് MLA യ്ക്കും, നിവേദനങ്ങള്‍ നല്കിയിരുന്നു. അനശ്വര നടന്‍ കലാഭവന്‍മണിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്‍മനാടായ ചാലക്കുടിയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍, ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നContinue Reading

ഡിജിറ്റല്‍ സയൻസ് പാര്‍ക്ക് ഒന്നാംഘട്ട പ്രവര്‍ത്തങ്ങളുടെ തുടക്കം ഓഗസ്റ്റ് ഒന്നിന്

ഡിജിറ്റല്‍ സയൻസ് പാര്‍ക്ക് ഒന്നാംഘട്ട പ്രവര്‍ത്തങ്ങളുടെ തുടക്കം ഓഗസ്റ്റ് ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മംഗലപുരത്ത് ടെക്നോപാര്‍ക്ക് ഫേസ് -4ല്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ സയൻസ് പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കബനി ബില്‍ഡിങ്ങിന്റെ രണ്ടാം നിലയില്‍ 13,000 ചതുരശ്ര അടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തെ വളരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ബിസിനസ് യൂണിറ്റുകള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഇൻഡസ്ട്രി 4.0 ടെക്നോളജീസ്, ഇലക്‌ട്രോണിക്സ് ടെക്നോളജീസ്Continue Reading

സേന ജനത്തിന്‍റെ സുരക്ഷയ്ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല : വി.മുരളീധരൻ

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ലെന്ന് വി.മുരളീധരൻ പറഞ്ഞു. പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാൽസംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണം. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുന്നതല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പ്രതിയെപ്പറ്റി പ്രദേശവാസികൾക്ക് പരാതിയുണ്ടായിരുന്നു. മാർക്കറ്റിന്Continue Reading

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതിയുടെ(സി.എം.പി.) കരട് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നഗരത്തിന്റെ ഗതാഗത വികസനത്തിന് മോണോ റെയിൽ, മെട്രോ റെയിൽ, മൾട്ടി ലെവൽ പാർക്കിങ്Continue Reading

ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഇന്റലിജന്‍സ് എ.ഡി.ജി.പി

തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഡി.ജി.പിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടി.കെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എ.ഡി.ജി.പിയാകും. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്സിലേക്കാണ് മാറ്റം. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. കൊച്ചി കമീഷണര്‍ സേതുരാമനെയും മാറ്റി. എ. അക്ബര്‍ കൊച്ചി കമീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐ.ജിയാകും. നേരത്തെContinue Reading

വെൺമണിയിൽമീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന3 യുവാക്കൾ പിടിയിൽ

പെട്ടി ഓട്ടോറിക്ഷയിൽ മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും വിറ്റ 3 യുവാക്കൾ പിടിയിൽ. വെൺമണി ഇല്ലത്തുമെപ്പുറം ഭാഗത്തു റോഡിൽ മീൻ കച്ചവടം നടത്തി വന്ന പത്തിയൂർ വില്ലേജിൽ എരുവ കൂട്ടെത്തു തേക്കതിൽ വീട്ടിൽ അബ്ദുൽ വാഹിദ് മകൻ ബിലാൽ,23, പത്തിയൂർ വില്ലേജിൽ വല്യത്തു കിഴക്കെത്തിൽ വീട്ടിൽ അജി മകൻ അജിംഷാ, 22, പത്തിയൂർ വില്ലേജിൽ കൂട്ടെത്തു തറയിൽ വീട്ടിൽ സമീർ മകൻ ഷാദിൽ 20 എന്നിവർContinue Reading

പീഡനത്തിന് ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തി:;അഞ്ചുവയസ്സുകാരി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്. കുട്ടിയുടെ ദേഹം ആസകലം മുറിവുണ്ടന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്Continue Reading

സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ശരത്തിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. എറണാകുളം പാലാരിവട്ടത്ത് വെച്ച്‌ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. സുരാജിന്റെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നുContinue Reading