സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍‌

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍‌. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്ബാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍Continue Reading

സിനിമാ തിയറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ്നാല് പേർക്ക് പരിക്ക്

കണ്ണൂർ: മട്ടന്നൂരില്‍ സിനിമാ തിയറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാല് പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർ ടാങ്കാണ് തകർന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം നടന്നത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജിസ്‍ ( 30 ) , സുനിത്ത് നാരായണൻ ( 36 ), കൂത്തുപറമ്ബ് സ്വദേശി ശരത്ത് (Continue Reading

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബർ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബർ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു. നവംബർ 15ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാല്‍, സജി ചെറിയാൻ, പി.പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. 5,000 ത്തോളം വിദ്യാർഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികള്‍. ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍Continue Reading

സംസ്ഥാനത്ത് മഴ കുറയുന്നു;ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നവംബർ 12 വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഇനി നവംബർ 13-നാണ് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നContinue Reading

യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഷൈജാമോളുടെ വീട്ടിലെത്തിയാണ് ഷിബു പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്. സംഭവസമയത്ത് വീട്ടില്‍ ഷൈജാമോളും മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ഷിബുവും ഷൈജാമോളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നാലെ ഷിബു ഷൈജാമോളുടെContinue Reading

പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം:വി ഡി സതീശൻ

പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം നേതാവ് പി.പി ദിവ്യക്ക് ജാമ്യം കിട്ടുന്നതിനു വേണ്ടിയാണ് കലളക്ടറെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ചത്. ആദ്യം റവന്യൂ വകുപ്പിന് നല്‍കിയ മൊഴി മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം കലക്ടര്‍ മാറ്റിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. കലക്ടറെContinue Reading

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് വച്ച്തന്നെ മരണപ്പെട്ടു.

കോതമംഗലം: വെള്ളിയാഴ്ച രാത്രി ഏഴുമണിയോടു കൂടിയാണ് കോതമംഗലം നെല്ലിമറ്റം സ്കൂൾ പടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഊന്നുകൽ വെള്ളാമകുത്ത് തടത്തിക്കുടിയിൽ വീട്ടിൽ അനിൽ തങ്കപ്പൻ(32) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഊന്നുകൽ ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിച്ച യുവാവ് നിയന്ത്രണം തെറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുൻവശത്തേക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കോതമംഗലം ധർമ്മഗിരി ഹോസ്പിറ്റലിലെച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading

ശബരിമല വിമാനത്താവളം കൊടുമൺ പ്ലാന്റേഷനിൽ വേണമെന്ന ആവശ്യം ശക്തം

അടൂർ: യാതൊരു വിധ ആക്ഷേപങ്ങൾക്കോ, തർക്കങ്ങൾക്കോ ഇടവരുത്താതെ1200 ഹെക്ടർ വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ കൊടുമൺ എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളം വേണമെന്ന ആവശ്യം കൂടുതൽ ശക്തമാക്കാൻ ആക്ഷൻ കമ്മറ്റിയുടെ തീരുമാനം. തിരുവനന്തപുരം, നെടുമ്പാശേരി വിമാനതാവളങ്ങളുമായി ഏകദേശം തുല്യ അകലത്തിലാണ് കൊടുമൺ എന്ന പ്രദേശം. ശബരിമല, എരുമേലി, പരുമല ,ചന്ദനപ്പള്ളി ,ആറൻമുള, മലയാലപ്പുഴ, കൊട്ടാരക്കര, തുടങ്ങിയ ആരാധനാലയങ്ങൾ, മാരാമൺ, കുമ്പനാട് ,ചെറുകോൽപ്പുഴ കൺവൻഷനുകളിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കും,മൂന്നാർ തേക്കടി, വാഗമൺ,Continue Reading

അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) 20 വരെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം.

അധ്യാപക യോഗ്യത പരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടല്‍ വഴി നവംബർ 11 മുതല്‍ 20 വരെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങള്‍ എന്നിവ https:///ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളില്‍ ലഭിക്കും.Continue Reading

പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും

കണ്ണൂർ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും. ഒക്ടോബർ 29-നാണ് ദിവ്യ റിമാൻഡില്‍ ആയത്.11 ദിവസമായി കണ്ണൂർ വനിതാ ജയിലിലാണ്. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 29-നാണ് ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്‌ക്ക് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെഷൻസ് ജഡ്ജി കെ.ടി. നിസാർContinue Reading