വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. കേസില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ വിശദീകരണം നല്‍കണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം, സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഓഗസ്റ്റ് ഒമ്ബതിനാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.Continue Reading

ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും നടന്നു.

ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ*എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും 17/08/2024 (ചിങ്ങം 01) വൈകിട്ട് 6.00ന് കൊച്ചി ഗോകുലം പാർക്കിൽ വെച്ച് നടന്നു. സംവിധായകരായ സിബി മലയിൽ, ഷാഫി, നാദിർഷ, അജയ് വാസുദേവ്, നിർമ്മാതാക്കളായ ബാദുഷ, സെവൻ ആർട്‌സ് മോഹൻ,ആൽവിൻ ആന്റണി,മൻസൂർ അലി, നടന്മാരായ ബിബിൻ ജോർജ്ജ്‌,വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, നന്ദു,കോട്ടയം നസീർ, സുധീർ, ജോയിContinue Reading

ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി പൂജ കഴിഞ്ഞു.

പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം, ചിത്ത രഞ്ജൻ ഹാളിൽ നടന്നു.കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. പൊന്നൻപാലൻക്രീയേഷൻസ്, ദേവലക്ഷ്മി പ്രൊഡക്ഷൻസ് എന്നീ ബാനറുകൾക്ക് വേണ്ടി, ഡോ.സജിത്ത് പൊന്നാറ, തോഷിബ് പൊന്നൻപാലൻ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. ക്യാമറ – സനിൽ മേലത്ത്, കോ. ഡയറക്ടർ -സുരേഷ് കുറ്റ്യാടി, എഡിറ്റിംഗ് – അസർ ജി,Continue Reading

കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു

തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന്‍ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെയാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നു. ചെറുതുരുത്തി പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍Continue Reading

ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം; അപേക്ഷ ക്ഷണിക്കുന്നു

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.Continue Reading

സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

ചെങ്ങന്നൂരില്‍ ഡോക്ടര്‍ ദമ്ബതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംഗ്ഷന് സമീപമുള്ള ഡോ.സിഞ്ചുവിന്‍റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. കൊല്ലം തേവള്ളി പൗണ്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ മാത്തുകുട്ടി (52) യെയാണ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്. വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി പ്രതിContinue Reading

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്;മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ നടപടി. പ്രതിപ്പട്ടികയില്‍ നിന്നും വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണ് മേജര്‍ രവി വിചാരണയെ കാണേണ്ടതെന്നും കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അക്കാര്യം വിചാരണ ചുമതലയുള്ള കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി അറിയിച്ചുContinue Reading

സംസ്ഥാനത്ത് പരോള്‍ ഇനിയും കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കൂ

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവ് ശിക്ഷയനുഭവിക്കുന്നവർക്ക് ഇഇനിയും കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കൂ. പരോള്‍ കാലത്ത് കുറ്റകൃത്യങ്ങളിലുള്‍പ്പെടില്ലെന്ന് കുടുംബാംഗം എഴുതി നല്‍കണം, തുടരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നിങ്ങനെയുള്ള നിബന്ധനകളാണ് ഏർപ്പെടുത്തിയത്. പരോളിലിറങ്ങിയ പലരും വീണ്ടും കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നത് കൂടിയതോടെ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് നിയന്ത്രണം കൊണ്ടുവരാൻ ജയില്‍ വകുപ്പിനോട് നിർദേശിച്ചത്. അടുത്തിടെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ കൊലക്കേസ് പ്രതി മോഹനൻ ഉണ്ണിത്താൻ പരോളിലിറങ്ങിContinue Reading

സൂപ്പർ മൂണ്‍ ബ്ലൂമൂണ്‍;ലോകം കാത്തിരുന്ന ആകാശ വിസ്മയം ആഗസ്റ്റ് 19ന്

ആഗസ്റ്റ് 19ന് ലോകം ആകാശത്ത് മറ്റൊരു വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കും, സൂപ്പർ മൂണ്‍, ബ്ലൂമൂണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാന്ദ്രപ്രതിഭാസമാണ് ആകാശത്ത് ദൃശ്യമാകുക. വരാനിരിക്കുന്ന ഫുള്‍ മൂണ്‍ ” സൂപ്പർ മൂണ്‍ ബ്ലൂമൂണ്‍ ആയിരിക്കുമെന്നാണ് നാസ അറിയിക്കുന്നത്. ആഗസ്റ്റ് 19ന് ഇന്ത്യൻ സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍ ദൃശ്യമാകുക. ഈ ആകാശക്കാഴ്ച മൂന്നുദിവസം തുടരും. പൂർണചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂണ്‍ എന്നുContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട്Continue Reading