പ്രേതങ്ങളുടെ കഥയുമായി "പ്രേതങ്ങളുടെ കൂട്ടം" എത്തുന്നു

യുവനിരയിലെ ശ്രദ്ധേയനായ നടൻ സുധി കോപ്പ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് “പ്രേതങ്ങളുടെ കൂട്ടം “.സുധീർ സാലി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തീയേറ്ററിലേക്ക് . മലയാളത്തിലെ വ്യത്യസ്തമായൊരു പ്രേതകഥ ആയിരിക്കും ഈ ചിത്രമെന്നും, ചിത്രം ഉടൻ തന്നെ തീയേറ്ററിലെത്തുമെന്നും, ചിത്രത്തിൻ്റെ നിർമ്മാതാവ് ജോർജ് കിളിയാറ അറിയിച്ചു. ഗ്ലാഡിവിഷൻ പ്രെഡക്ഷൻസിനു വേണ്ടി ജോർജ് കിളിയാറ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം , സംവിധാനം – സുധീർ സാലി,Continue Reading

വിവിധ അങ്കണവാടികളില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം

മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്‌ട് പരിധിയില്‍ ഉള്ള മാവേലി ക്കര മുനിസിപ്പാലിറ്റിയിലെ വിവിധ അങ്കണവാടികളില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും (ഒഴിവുകളുടെ എണ്ണം ഒമ്ബത്) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസമുള്ളവ രില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷര്‍ 18 നും 46 നും ഇടയില്‍ പ്രായമുള്ള വരും (എസ്സ്.സി/എസ്.ടി- 49 വയസ്സ് വരെ) പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തുംContinue Reading

വണ്ടിപ്പെരിയാറിൽ നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് മറിഞ്ഞു; അപകടത്തിൽ യുവാവ് മരിച്ചു

ഇടുക്കി: ബുധനാഴ്ച രാത്രി ഒന്പതു മണിയോടെയാണ് വണ്ടിപ്പെരിയാർ രാജമുടി എസ്റ്റേറ്റ് റോഡിൽ ജീപ്പ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി ജനാർദ്ദനൻ(40) മരണപ്പെട്ടു. വീട്ടുപണിക്ക് ആവശ്യമായ കട്ടിളയും മറ്റും വാഹനത്തിൽ കൊണ്ട് ഇറക്കി തിരികെ വരുന്ന വഴിക്കാണ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. സംഭവം അറിയാതെ ജനാർദ്ദനനെ അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാർ അപകടവിവരം അറിയുന്നത്. നിലവിൽ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹംപോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുContinue Reading

വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിദ് തംസുമിനെ കണ്ടെത്തി.

വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിദ് തംസുമിനെ കണ്ടെത്തി. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് താംബരം എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. തീവണ്ടിയിലുണ്ടെന്ന സൂചന ലഭിച്ച്‌ എത്തിയ മലയാളി അസോസിയേഷൻ ഭാരവാഹികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഭക്ഷണം കഴിക്കാതെ ക്ഷീണിതയായിരുന്ന കുട്ടി ജനറല്‍ കമ്ബാർട്ട്മെന്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഒപ്പം കുറച്ച്‌ കുട്ടികളുമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. ആർ.പി.എഫിന്റെ സംരക്ഷണയിലേക്ക് കുട്ടിയെ മാറ്റി. കാണാതായി 37 മണിക്കൂറിന് ശേഷമാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കായിContinue Reading

rain

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി,Continue Reading

സിനിമയിലെ അവസരത്തിന് മകള്‍ അഡ്ജസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന അമ്മമാര്‍ വരെ;ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.സിനിമയിലെ അവസരത്തിന് മകള്‍ അഡ്ജസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന അമ്മമാര്‍ വരെ ഉണ്ടെന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന നിരീക്ഷണം.ആരോടും പറയാനാകാതെ വേദനയും പേറി ജീവിക്കുകയാണ് പലരും. സ്വന്തം മാതാപിതാക്കളോട് പോലും പറയാന്‍ മടിക്കുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പലരും അഭിനയമോഹം കൊണ്ട് സിനിമയിലേക്ക് വരുന്നത്. മോശം അനുഭവങ്ങള്‍ വരുമ്ബോള്‍ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിശബ്ദരായി പോകുകയാണ്. സിനിമയില്‍Continue Reading

ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പ്: സംസ്ഥാന ഭാരവാഹിയോഗം ഇന്ന്

ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പില്‍ മണ്ഡലം, ജില്ല, സംസ്ഥാന പ്രസിഡന്റുമാരെ സമവായത്തിലൂടെ നിശ്ചയിക്കും. നാമനിർദേശം ഒഴിവാക്കി തിരഞ്ഞെടുപ്പ് നടപടികളിലൂടെയാകും ഇവരെ പ്രഖ്യാപിക്കുക. ഇതിനായി വോട്ടെടുപ്പിന്റെ മാതൃകയില്‍ അഭിപ്രായങ്ങള്‍ സ്വരൂപിക്കും. സംഘടനാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോരും പരസ്യമായ പോർവിളികളും അനുവദിക്കില്ലെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കും. പ്രസിഡന്റുമാരെ തീരുമാനിക്കുമ്ബോള്‍ ആർ.എസ്.എസ്. നേതൃത്വത്തിന്റെ അഭിപ്രായവും തേടുമെന്നാണ് വിവരം. ഇക്കുറി ആർ.എസ്.എസ്. അഭിപ്രായം പറയാതെContinue Reading

ഹേമ കമ്മീഷൻ റിപ്പോർട്ട്: നടി രഞ്ജിനി സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. തൻ്റെ മൊഴി കൂടി അടങ്ങിയ റിപ്പോർട്ട് എങ്ങനെ പുറത്തുവിടുന്നു എന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് നടി അപ്പീല്‍ നല്‍കിയത്. റിപ്പോർട്ട് പുറത്തുവിടും മുൻപ്Continue Reading

കെടിഡിസി ചെയർമാനും മുന്‍ എംഎല്‍എയുമായ പികെ ശശിക്കെതിരെ സിപിഎം നടപടി

പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവും കെടിഡിസി ചെയർമാനും മുന്‍ എംഎല്‍എയുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. സാമ്ബത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് നടപടി എന്നാണ് സൂചന.പാലക്കാട് ജില്ലാകമ്മറ്റി അടക്കം പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി കെ ശശിയെ നീക്കി. സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗമായിരുന്ന പി കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.ഇതോടെ പി.കെ ശശിക്ക്‌ നിലവില്‍ പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. ശശിക്ക് മുൻതൂക്കമുള്ളContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 21 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading