ഇന്ന് ശ്രീകൃഷ്ണ ജയന്തി, ആറന്മുളയില്‍ അഷ്ടമി രോഹിണി വള്ള സദ്യ

സംസ്ഥാനത്ത് ഇന്ന് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം. അഷ്ടമി രോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകള്‍ വൈകിട്ട് നടക്കും. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര. എല്ലാ സ്ഥലങ്ങളിലും ശോഭാ യാത്ര ആരംഭിക്കുമ്ബോള്‍ വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും. ശോഭായാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമര്‍പ്പണം ചെയ്യുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍Continue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് മഴ ശക്തമായി തുടരുന്നതെന്നാണ് വ്യക്തമാകുന്നത്.ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപകമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 28 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ എന്ന 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്Continue Reading

ടിവി റീചാർജ് ചെയ്യാൻ വൈകിയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ നാലാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

ടിവി റീചാർജ് ചെയ്യാൻ വൈകിയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ നാലാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്ബതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് കാർത്തിക് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെContinue Reading

സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ജീവനക്കാരും തമ്മില്‍ ഭിന്നത മുറുകുന്നു

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ജീവനക്കാരും തമ്മില്‍ ഭിന്നത മുറുകുന്നു. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്വെയറില്‍ വരുത്തിയിട്ടുണ്ട്. ഇത് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്തContinue Reading

മിസ്റ്റർ ഡീസൻ്റ്.സ്വിച്ചോൺ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.

ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം പ്രശസ്ത നടി ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തുടർന്ന് ചിത്രീകരണം തുടങ്ങി.ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു. സമകാലിക വിഷയങ്ങൾ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകർക്കും രുചിക്കുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്.ഓകെ ഫിലിംസിനു വേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന മിസ്റ്റർ ഡീസൻ്റ്Continue Reading

നടന്‍ സുധീഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത

നടന്‍ സുധീഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത. ഒരുമിച്ച്‌ യാത്ര ചെയ്യാം, ടൂര്‍ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ജുബിതയുടെ ആരോപണം. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് സുധീഷിന്റെ പ്രതികരണം. ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമനപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച്‌ ആലോചിക്കാനുണ്ട് എന്നാണ് സുധീഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സുധീഷ് കള്ളംContinue Reading

ഹേമാ കമ്മിറ്റി റിപ്പോർട്ട്: വീണ്ടും സർക്കാർ അട്ടിമറിയെന്ന് ആരോപണം

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതില്‍ വീണ്ടും സർക്കാർ അട്ടിമറിയെന്ന് ആരോപണം. റിപ്പോർട്ടില്‍ വിവരാവകാശ കമ്മീഷൻ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പാരഗ്രാഫ് 96 ഉം, 165 മുതല്‍ 196 വരെയും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്ത് വിടാനാണ് ജൂലൈ 5 ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞത്. സ്വകാര്യതയെ ബാധിക്കുന്നContinue Reading

വിദ്യാർത്ഥികളുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ജനങ്ങളെ വലച്ചുകൊണ്ട് സ്വകാര്യബസുകൾ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിച്ചു

കോതമംഗലം: വിദ്യാർത്ഥികളുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ജനങ്ങളെ വലച്ചുകൊണ്ട് സ്വകാര്യബസുകൾ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിച്ചു. തുടർന്ന് പോലീസിൻ്റെ അഭ്യർത്ഥന പ്രകാരം ഒരുവിഭാഗം വാഹനം ഓടിക്കാൻ തയ്യാറായത് ജീവനക്കാർ തമ്മിലുള്ള കയ്യേറ്റമായി മാറുന്ന സാഹചര്യമായി മാറി. തുടർന്ന് ബസ് ഓടിക്കാൻ തയ്യാറായവർക്ക് പോലീസ് സംരക്ഷണം ഉറപ്പു നൽകി വണ്ടികൾ ഓട്ടം ഭാഗികമായി ആരംഭിച്ചു. ഇത് യൂണിയനുകൾ തമ്മിലുള്ള പ്രശ്നമായി മാറിയതിനെതുടർന്ന് ഏതാനും ബസ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.Continue Reading

സ്ഥിരമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

കോതമംഗലം: സ്ഥിരമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസൺവാലി പൊട്ടൻകാട് സ്വദേശി ബോബി ഫിലിപ്പിനെയാണ് കോതമംഗലംശോഭനസ്കൂളിനു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പിടികൂടിയത്. സ്ഥിരമായി ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന പ്രതി ബുധനാഴ്ച ഉച്ചയ്ക്ക് ശോഭന സ്കൂളിനു സമീപം ധനകാര്യ സ്ഥാപനത്തിൽ മൂന്നാം വട്ടം സ്വർണം പണയംContinue Reading

മരണ വീട്ടിൽ ബന്ധുവായി എത്തി മോഷണം നടത്തിയ യുവതി പോലീസ് പിടിയിൽ.

പെരുമ്പാവൂർ: മരണവീട്ടിൽ അടുത്ത ബന്ധുവായി ചമഞ്ഞെത്തിയ യുവതി മരണാനന്തര ചടങ്ങുകൾക്ക് ശേഷം മോഷണം നടത്തി രക്ഷപ്പെട്ടു. പെരുമ്പാവൂർഈസ്റ്റ് ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് അപൂർവമോഷണം നടന്നത്. സംസ്കാര ചടങ്ങുകൾക്കായി വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ജോലിക്കാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം മുതലെടുത്ത യുവതി മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും, 90 കുവൈറ്റ് ദിനാറുമായി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നടന്നContinue Reading