സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു: വി ഡി സതീശൻ

ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നംContinue Reading

തൊടുപുഴയില്‍ നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികളെ തിരുപ്പൂരില്‍ നിന്നും കണ്ടെത്തി

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരുപ്പൂരില്‍ നിന്നും ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടെത്തി. തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. റോയിയും സംഘവും തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. 19-ഉം 21-ഉം വയസുള്ള ആണ്‍കുട്ടികള്‍ക്കൊപ്പം തിരുപ്പൂര്‍ തിരുമുരുകന്‍ പൂണ്ടിയിലുള്ള ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലിംഗ് യൂണിറ്റില്‍ ജോലിയെടുക്കുകയായിരുന്നു ഇവർ. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന് കാണിച്ച്‌ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. നാലുപേരെയുംContinue Reading

ഡിവൈഎസ്പിയെ ആക്രമിച്ചസംഭവം; കേസിൽ ഷോൺജോർജ്ജ് ഉൾപ്പെടെ 18 പേരും കുറ്റക്കാരല്ലെന്ന് കോടതി.

പാലാ: 2014 ൽ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ചു എന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് ഉൾപ്പെടെയുള്ള 18 പേർ കുറ്റക്കാരല്ലന്ന് കോടതി അറിയിച്ചു. പാർലമെൻ്റ് ഇലക്ഷനോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ അമർഷം പൂണ്ട് തൊട്ടിലാളികൾ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചു എന്ന് പറഞ്ഞ് പോലീസ് കേസെടുത്തത്. തുടർന്നാണ് ഷോൺ ജോർജ്Continue Reading

എസ്‌പിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ നിലമ്ബൂര്‍ എംഎല്‍എ പി വി അൻവറിനെ പാറാവ് ഡ്യൂട്ടിയില്‍ നിന്ന പൊലീസ് തടഞ്ഞു

മലപ്പുറം: എസ്‌പിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ നിലമ്ബൂര്‍ എംഎല്‍എ പി വി അൻവറിനെ ത‌ടഞ്ഞ് പൊലീസ്. എസ്പിയുടെ വസതിയില്‍ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനാണ് എംഎല്‍എ എത്തിയത്. എന്നാല്‍ പാറാവ് ഡ്യൂട്ടിയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎല്‍എയെ വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പി കുടുംബമായി താമസിക്കുന്ന വീടാണ് ഇതെന്നും എംഎല്‍എയെ കയറ്റി വിടാനുള്ള അനുമതി തന്നിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. എസ്പിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി കാണണമെന്നും പറഞ്ഞു. ആരോടും അനുമതിContinue Reading

ബ്രെയിൻ ഫ്ളൈയിം സിനിമാസിന്റെ "മില്യണർ"ടൈറ്റിൽ ലോഞ്ചും പൂജയും കഴിഞ്ഞു.

മലയാളത്തിൽ പുതിയതായി നിലവിൽ വന്ന സിനിമ പ്രൊഡഷൻ കബനിയാണ് ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്. പതിനാല് വർഷമായി ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രെയിം ഫ്‌ളൈയിം ക്യാപിറ്റൽ സൊലൂഷ്യൻ എന്ന കബനിയുടെ അസോസ്യേറ്റ് കബനിയായ ബ്രെയിം ഫ്‌ളൈയിം സിനിമാസിന്റെ ഉദ്ഘാടനവും, ആദ്യ പ്രൊഡക്ഷനായ മില്യണർ എന്ന വെബ്ബ് സീരീസിന്റെ ടൈറ്റിൽ ലോഞ്ചും, പൂജയും അങ്കമാലിയിൽ നടന്നു. ബ്രെയിൻ ഫ്‌ളൈയിം എം.ഡി വിദ്യാദരൻ വി.എസ്. ഭദ്രദീപം തെളിയിച്ചു.ഡോ.രജിത് കുമാർ, കറുത്തമുത്ത് പ്രേമി വിശ്വനാഥ്, ബിന്ദുContinue Reading

ബെംഗളൂരുവിലെ ബി.ഇ.എം.എല്‍. ലിമിറ്റഡില്‍ (B.E.M.L.) ഐ.ടി. ഐ. ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുണ്ട്.

ബെംഗളൂരുവിലെ ബി.ഇ.എം.എല്‍. ലിമിറ്റഡില്‍ (B.E.M.L.) ഐ.ടി. ഐ. ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുണ്ട്. ഐ.ടി.ഐ. ട്രെയിനി: ഒഴിവ്- 54 (ഫിറ്റര്‍- 7, ടര്‍ണര്‍- 11, മെഷിനിസ്റ്റ്- 10, ഇലക്‌ട്രീഷ്യന്‍- 8, വെല്‍ഡര്‍- 18) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ഐ.ടി.ഐ., നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഓഫീസ് അസിസ്റ്റന്റ് ട്രെയിനി: ഒഴിവ്- 46. യോഗ്യത:കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഫുള്‍ടൈം ബിരുദം/Continue Reading

11 വർഷം മുമ്ബ് തൊടുപുഴയില്‍ നിന്ന് മുങ്ങിയ മുൻ പബ്ലിക് പ്രോസിക്യൂട്ടറെ ബന്ധു വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി.

നാട്ടുകാരെ 90ലക്ഷത്തോളം രൂപ പറ്റിച്ച്‌ 11 വർഷം മുമ്ബ് തൊടുപുഴയില്‍ നിന്ന് മുങ്ങിയ മുൻ പബ്ലിക് പ്രോസിക്യൂട്ടറെ കോഴിക്കോട്ടെ ബന്ധു വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം മരിയൻ മയിലാടിയില്‍ എം.എം. ജെയിംസ് ( 65) ആണ് കസ്റ്റഡിയിലായത്.ഇയാളെ മരിച്ചതായി കണക്കാക്കി സാമ്ബത്തിക ബാദ്ധ്യത എഴുതിത്തള്ളാൻ കുടുംബം കോടതിയെ സമീപിച്ചിരുന്നു. വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയത് കണ്ടെത്തിയാണ് പൊലീസ് കുടുക്കിയത്. തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെContinue Reading

കേരള നിയമസഭ പരിസ്ഥിതി സമിതി ഓഗസ്റ്റ് 30 ന് ചൂരല്‍മല സന്ദര്‍ശിക്കും

കേരള നിയമസഭ പരിസ്ഥിതി സമിതി ഓഗസ്റ്റ് 30 ന് രാവിലെ 8.30 ന് ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തും. ഉച്ചക്ക് രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓഗസ്റ്റ് 30, 31 തിയതികളില്‍ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷിദ്, അംഗങ്ങളായ എ.Continue Reading

ചൂണ്ടയിടുന്നതിനിടെ കുളത്തില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

കോട്ടയം: ആപ്പാൻച്ചിറയില്‍ ചൂണ്ടയിടുന്നതിനിടെ കുളത്തില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്. അപ്പാൻചിറയിലെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീഴുകയായുന്നുContinue Reading

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണല്‍ നിർമിക്കണമെന്നും ഇ ശ്രീധരൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്‍ നിർമിക്കണം. 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും ടണല്‍ നിർമിക്കാമെന്ന നിർദ്ദേശവും ഇ ശ്രീധരൻ മുന്നോട്ടുവച്ചു. ഡാം നിർമ്മാണം ഭാരിച്ച ചെലവും വിഷമങ്ങളുമുള്ളതാണ്, ടണല്‍ നിർമിച്ചാല്‍ മുല്ലപ്പെരിയാറിന് ഭീഷണിയുണ്ടാവില്ല, ഇ ശ്രീധരൻ പറഞ്ഞുContinue Reading