തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച്‌ 65 ലക്ഷം രൂപയുമായി മുങ്ങിയ സംഘം തമിഴ്‌നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച്‌ 65 ലക്ഷം രൂപയുമായി മുങ്ങിയ സംഘം തമിഴ്‌നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ വെച്ചാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. കവര്‍്ചചാ സംഘത്തെ പിന്തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ മോഷ്ടാക്കളില്‍ ഒരാള്‍ ഒരാൾ കൊല്ലപ്പെട്ടു.ബാക്കിയുള്ള സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മോഷ്ടിച്ച പണവും കാറും പ്രതികളെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു. കേരളത്തിൽ എടിഎം കവർച്ചയ്‌ക്ക് ഉപയോഗിച്ച കണ്ടെയ്‌നറിനുള്ളിൽ കണ്ടെത്തിയത് അതേContinue Reading

കേരളത്തിന്‍റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കും:കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ.

ന്യൂഡല്‍ഹി: കേരളത്തിന്‍റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നഡ്ഡ. കേരളത്തിന്‍റെ ആരോഗ്യ മേഖല മികച്ചതായതുകൊണ്ടാണ് മുൻഗണന കിട്ടാതെപോയതെന്നും ആയുഷ് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ എയിംസില്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് ഇന്‍റഗ്രേറ്റഡ് റിസർച്ചിന് വലിയ രീതിയില്‍ സഹായകമാകുമെന്ന് വീണാ ജോർജ് പറഞ്ഞു. കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച്‌ കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റെടുത്തു നടപടിക്രമങ്ങള്‍Continue Reading

ഊബർ, ഒല അടക്കമുള്ള ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്ന് പണിമുടക്കുന്നു

കൊച്ചി: ഊബർ, ഒല തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വർക്ക് ചെയ്യുന്ന ടാക്സി ഡ്രൈവർമാർ ഇന്ന് പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുളളത്. ഇന്ന് രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിച്ചുകൊണ്ട് പണിമുടക്ക് നടത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മ തീരുമാനിച്ചിട്ടുള്ളത്. ഓരോ ട്രിപ്പിനും കമ്മീഷന്‍ കൂടാതെ 49 രൂപ പ്ലാറ്റ്‌ഫോം ഫീസ് കമ്പനിContinue Reading

ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുമായി 4 സീസൺസ് പൂർത്തിയായി

മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം “4 സീസൺസ് ” ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാൻ്റിയ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്ന ടീനേജുകാരൻ്റെ കഠിനധ്വാനവും പോരാട്ടവീര്യവും പുതു തലമുറയ്ക്ക് ഒരുക്കുന്നത്Continue Reading

മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ അച്ഛനടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ അച്ഛനടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരെയാണ് പിടികൂടിയത്. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. തുടർന്ന് മണ്ണന്തല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സന്തോഷിന്‍റെ മകള്‍ ജീവനൊടുക്കിയിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ്Continue Reading

അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 8 സിപിഎം പ്രവർത്തകര്‍ക്ക് 5 വർഷം തടവ് 

BJP പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 8 സിപിഎം പ്രവർത്തകര്‍ക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ചു. അഴീക്കോട് വെള്ളക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസിലാണ് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. ഇവർക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് . 2017 നവംബര്‍ 11-ന് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം രണ്ട് ബി.ജെ.പിContinue Reading

 പിതാവ് മകനെ കുത്തിക്കൊന്നു.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടില്‍ പിതാവ് മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജുവാണ് മകൻ ക്രിസ്റ്റി ജേക്കബിനെ കുത്തിക്കൊന്നത്. ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം നടന്നത് . ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോള്‍ മകൻ മരിച്ച നിലയില്‍ ആയിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .പ്രതി തിരുവമ്ബാടി പൊലീസ് കസ്റ്റഡിയിലെടുത്തു . ക്രിസ്റ്റിയുടെ മൃതദേഹംContinue Reading

ഇടിമിന്നലേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു.

വണ്ടൂർ: ഇടിമിന്നലേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി മാഞ്ചേരികുരിക്കള്‍ ഷാഹിദ് (45) ആണ് മരിച്ചത്. പാണ്ടിക്കാട് വള്ളുവങ്ങാട് തറിപ്പടിയിലെ റബ്ബർ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് മിന്നലേറ്റത്. പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading

rain

തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറില്‍ അതി തീവ്രന്യൂനമർദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ശക്തിയാർജിച്ച്‌ ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യൻ തീരത്ത് നിന്ന് അകന്നുമാറാൻ സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാള്‍Continue Reading

പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടിയെന്ന പരാതിയില്‍ ഗൈനക്കോളജിസ്റ്റിനെതിരെ കേസെടുത്തു. ഹരിപ്പാട് സര്‍ക്കാര്‍

ഹരിപ്പാട്: പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടിയെന്ന പരാതിയില്‍ ഗൈനക്കോളജിസ്റ്റിനെതിരെ കേസെടുത്തു. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ പെണ്ണുകര പൂമല ഉമ്ബാലയില്‍ സരസമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ജൂലൈ 23 നാണ് സരസമ്മയുടെ മകളെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയ നടത്തുന്നതും. തുടര്‍ന്ന് ശരീരത്തില്‍ രക്തം കുറവായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പ്രസവശസ്ത്രക്രിയയ്ക്ക് ശേഷംContinue Reading