വിജിലൻസ് റെയ്ഡ്; പത്തനംതിട്ടയില്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയില്‍ വിജിലൻസ് പരിശോധനക്കെത്തിയപ്പോള്‍ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടർ ഉള്‍പ്പെടെയാണ് ഇറങ്ങിയോടിയത്. സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല. അതിന്‍റെ ഭാഗമായിട്ടാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. സംഭവത്തില്‍ ആറ് ഡോക്ടർസിനെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും. ഇവിടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇറങ്ങിയോടിയത്.Continue Reading

അപകട ഭീഷണി മുഴക്കി പന്തളം - മാവേലിക്കര റോഡ്

പന്തളം : പൊതുമരാമത്ത് വകുപ്പിന്റെ കെ എസ് റ്റി പി വിഭാഗം നേതൃത്വം നൽകി പണി കഴിപ്പിച്ച പന്തളം – മാവേലിക്കര റോഡ് അപകട ഭീഷണി മുഴക്കി യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. റോഡ് ടാറിങ് പൂർത്തിയായി മാസങ്ങൾ തികയുന്നതിന് മുൻപാണ് സ്ഥിരമായി റോഡ് തകരുന്ന അപകടകരമായ സ്ഥിതി പന്തളം – മാവേലിക്കര റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വശങ്ങളിലെ ഓട നിർമ്മാണം പോലും പൂർത്തിയാകാത്ത റോഡാണ് ടാറിങ്ങിനു ശേഷം മാസങ്ങൾക്കകം തകർന്നുContinue Reading

ഡോക്ടർ വന്ദനദാസ് കേസ്; പ്രതിയെ കോടതിയിൽ ഹാജരാക്കി

കൊട്ടാരക്കര ഗവൺമെൻറ് ആശുപത്രിയിൽ വച്ച് കൊലചെയ്യപ്പെട്ട വന്ദനദാസ് കേസിലെ പ്രതിയെ കൊല്ലം അഡീഷണൽ സെഷന്‍സ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ ഹാജരാക്കി. എന്നാൽ പ്രതിയുടെ വിടുതൽ ഹർജി തള്ളിയ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് ഹാജരാക്കുവാൻ സാവകാശം നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് മാറ്റിവച്ചു. എന്നാൽ കേസിന്റെ വിചാരണ നടപടി ഏത് സമയത്തും ആരംഭിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാണെന്നുംContinue Reading

നീറ്റ് പരീക്ഷാ വെറും പ്രഹസനമോ

നാഷണൽ എൻട്രൻസ് കം എലിജിബിലിറ്റി ടെസ്റ്റ് അഥവാ നീറ്റ്, നമ്മുടെ രാജ്യത്തിൻ്റെ ഭാവി ഡോക്ടർമാരെ തിരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ. ഇത് നടപ്പാക്കിയപ്പോൾ അർഹരായ ഉദ്യോഗാർത്ഥികളുടെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിന് ഇത് കാരണമാകുമെന്ന് പലരും കരുതി, 12-ാം ക്ലാസ് മാർക്കിനെ അടിസ്ഥാനമാക്കിയുള്ള പഴയ തിരഞ്ഞെടുപ്പിന് വിരുദ്ധമായി അത് മാർക്കറ്റ് ചെയ്യപ്പെട്ടു. NTA (National Testing Agency) NEET നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതുമുതൽ, അത് പല സിനിമകളേക്കാളും ഒരു കോമഡിയായി മാറിയിരിക്കുന്നു.ലോക്‌സഭാ ഫലങ്ങൾContinue Reading

പരിസ്ഥിതി ദിനം ആചരിച്ചു

പന്തളം : മങ്ങാരം ഗവഃ യു.പി.സ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ ഈ വർഷത്തെ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ മനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ കെ.എച്ച് .ഷിജു അദ്ധ്യക്ഷനായിരുന്നു .പന്തളം നഗരസഭ കൗൺസിലർ കെ.വി.ശ്രീദേവി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ കൃഷ്ണാംബിക ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി .സ്ക്കൂള്‍ വിദ്യാർത്ഥി മുഹമ്മദ് സഹദ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞContinue Reading

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി.

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി സ്വീകരിച്ച രാഷ്ട്രപതി ,പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ കാവല്‍ മന്ത്രിസഭയില്‍ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു.രാജിക്കത്ത് നല്‍കിയതിന് പിറകെ മോദി ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് രാഷ്ട്രപതി ഭവനിലെത്തും മുന്‍പ് പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം ചേര്‍ന്നിരുന്നു. പുതിയ സര്‍ക്കാര്‍ രൂപികരണത്തിനായി മുന്നോടിയായി എന്‍ഡിഎContinue Reading

സര്‍ക്കാര്‍ രൂപീകരണം അത്ര എളുപ്പമല്ല; നിതീഷ് കുമാറിൻറെയും ചന്ദ്രബാബു നായിഡുവുവിൻറേയും നിലപാടുകള്‍ നിര്‍ണായകമാകും

ബെംഗളൂരു: മൂന്നാംതവണയും സർക്കാർ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലെ വിജയത്തിന് ശേഷം പ്രതികരിച്ചത്. എന്നാല്‍ സർക്കാർ രൂപീകരണം അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സർക്കാർ രൂപീകരിക്കുന്നതില്‍ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിൻറെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിൻറേയും നിലപാടുകള്‍ നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിൻറെ മൗനത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്.Continue Reading

കേരളത്തില്‍ പലയിടങ്ങളിലും ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് പുറമേ ശക്തമായ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്നു ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്Continue Reading

കോഴിക്കോട്ട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട്: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം കോവൂർ ഇരിങ്ങാടൻപള്ളിയിലായിരുന്നു സംഭവം. മരിച്ച തൊഴിലാളികളില്‍ ഒരാള്‍ മലയാളിയാണ്. എട്ട് അടി താഴ്ചയുള്ള കുഴിയായിരുന്നു ഇത്. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.Continue Reading

ജൂലായ് ഒന്നിന് കോളേജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു

കണ്ണൂർ: സംസ്ഥാനത്ത് ജൂലായ് ഒന്നാം തീയ്യതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍ ബിന്ദു കണ്ണൂർ സർവകലാശാലയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തുന്നത് പോലെയായിരിക്കും കോളേജുകളിലും. നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകളില്‍ പ്രവേശനോത്സവത്തിനു ക്ഷണിക്കുമെന്നുംContinue Reading