rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, തുലാവര്‍ഷം ഈ മാസം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. തെക്കന്‍ ജില്ലകളിലാകും മഴ കനക്കുക.Continue Reading

പ്രവാസികളുടെ മക്കള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ്

പ്രവാസി കേരളീയരുടെയും നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്കായി സ്‌കോളർഷിപ്പ്. ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപവരെയുളള പ്രവാസി കേരളീയരുടെയും മുൻ പ്രവാസികളുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2024-25 അദ്ധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികള്‍ക്കുമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30നകം അപേക്ഷContinue Reading

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം ആറ്റിങ്ങല്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ ജീവനക്കാരെ ആക്രമിച്ചു. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടർ സുനില്‍.വി, വെഹിക്കിള്‍ സൂപ്പർവൈസർ സുനില്‍.എസ് എന്നിവരാണ് മർദനത്തിന് ഇരയായത്. മദ്യലഹരിയില്‍ എത്തിയ യുവാക്കളാണ് ഇരുവരെയും മർദിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ എത്തിയ യുവാക്കള്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് ഇത് ചോദ്യംചെയ്യാൻ എത്തിയപ്പോഴാണ് ജീവനക്കാരെ മർദിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ ജീവനക്കാർക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളു. പോലീസ്Continue Reading

ഡിജിറ്റൽ ഹെൽത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ജില്ല/ജനറൽ ആശുപത്രികൾ, 26 താലൂക്ക് ആശുപത്രികൾ, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 487 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബുകൾ, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം വഴിContinue Reading

പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ. ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ പ്രൊഫസർ സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന “എസെക്കിയേൽ” എന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ, സംവിധായകൻ സതീഷ് പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ ചേർന്നാണ്‌ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, താരങ്ങളും സോഷ്യൽ മീഡിയയിയിൽ,ഫസ്റ്റ്Continue Reading

പന്തളം ഉപജില്ലാ കലോത്സവം തൊട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

പന്തളം ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 8,11,12 തീയതികളിൽ തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും അഞ്ച് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ബാലകലോത്സവം,യുവജനോത്സവം,സംസ്കൃതോത്സവം,അറബിക് കലോത്സവം എന്നീ ഇനങ്ങളിലായി വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 2200 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും . നവംബർ 8 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ രചനാ മത്സരങ്ങൾ ആരംഭിക്കും .11ന് രാവിലെ 9.30 ന് കലോത്സവം കേരള നിയമസഭ ഡെപ്പ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാർ ഉദ്ഘാടനംContinue Reading

പി പി ദിവ്യക്കെതിരായ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നീക്കം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ഭരണ തലത്തില്‍ നീക്കം നടക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. നവീന്‍ബാബുവിനുള്ള യാത്രയയപ്പ് യോഗത്തില്‍ ദിവ്യയ്ക്ക് അധിക്ഷേപ പ്രസംഗം നടത്താന്‍ എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനു പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയ്ക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നും അദ്ദേഹംContinue Reading

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സർക്കാർ. നാല് ലക്ഷം രൂപ വീതമാണ് കുടുംബങ്ങള്‍ക്ക് നല്‍കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതുവരെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്ബാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശിContinue Reading

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി

യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമ്മിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കും. കെഎസ്ആർടിസിയും, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും, നിംസ് മെഡിസിറ്റിയും സംയുക്തമായാണ് യൂണിറ്റ് സജ്ജമാക്കിയത്.         കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.         കെ.എസ്.ആർ.ടി.സി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി ഗണേഷ്Continue Reading

കുരുമുളക് സ്പ്രേ അടിച്ചു ആഭരണങ്ങള്‍ കവർന്നയാൾ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിൽ

ചാരുംമൂട്: വഴി ചോദിക്കാനെന്ന പേരില്‍ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവർന്നശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളിയയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. അടൂർ മൂന്നളം സഞ്ചിത് ഭവനില്‍ സഞ്ജിത് എസ്. നായർ (44) എന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്കില്‍ വാർധക്യകാല പെൻഷൻ വാങ്ങാൻ പന്തളത്തേക്ക് പോകാൻനിന്ന ആറ്റുവ സ്വദേശിയായ 75കാരിയാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇടപ്പോണ്‍ എ.വി മുക്കില്‍ പന്തളത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് കാർContinue Reading