തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഇന്നില്ല.ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള ഞറുക്കെടുപ്പ് നാളെ നടക്കും.Continue Reading

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായികൂടൽ തുടങ്ങി………

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം “കൂടൽ” ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ് നായകനാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ഒരുക്കുന്നത്.. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും, നായകൻ ബിബിൻ ജോർജ്ജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു. പിContinue Reading

വൈദ്യുതി ഉപഭോഗം വര്‍ഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ്. എന്നാല്‍ വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2023-24 സാമ്ബത്തിക വർഷത്തില്‍ 12 ശതമാനം ആയിരുന്നു. ഇതിന് നമ്മുടെ സ്ഥാപിതശേഷി പര്യാപ്തമാകുന്നില്ല. ജലസംഭരണികളില്‍ ആവശ്യത്തിന് ജലംContinue Reading

കോട്ടയത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു

കോട്ടയം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പുതുപ്പള്ളിയില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങി കിടന്നിരുന്ന കുട്ടിയെയാണ് നാടോടി സ്ത്രീകള്‍ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. ഇവർ ഒരാഴ്ച മുൻപും വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്ത്രീകള്‍ കുഞ്ഞിനെ നോക്കി വയ്ക്കുകയും, പിന്നീട് വന്ന് കുഞ്ഞിനെ കടത്തി കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടിContinue Reading

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹരിതകർമ സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. വരുമാനം ഉറപ്പാക്കാൻ യൂസർഫീസ് പിരിക്കാം. ഫീസ് നല്‍കാത്തവർ കെട്ടിട നികുതി അടയ്ക്കാനെത്തുമ്ബോള്‍ പിഴ സഹിതം ഫീസ് ഈടാക്കാം. ഇവർക്ക് മറ്റു സേവനങ്ങള്‍ നിഷേധിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. ഹരിതകർമ സേനാംഗങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയുംContinue Reading

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെക്കും. അത് വര്‍ഗീയവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്‌എസും ബിജെപിയും ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. എല്ലാവര്‍ക്കും ശബരിമല ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകുമെന്ന് എം വിContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ചര മുതല്‍Continue Reading

കൊല്ലത്ത് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് പിടിയില്‍

കൊല്ലം: കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗറില്‍ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം. സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹദിന്റെ വീട്ടിലായിരുന്നു ദിവസങ്ങളായി ഇര്‍ഷാദിന്റെ താമസം. രാവിലെ പതിനൊന്നു മണിയോടെ സഹദ് വീടിനുളളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവ് കണ്ടു. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെContinue Reading

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. 10 വര്‍ഷം മുമ്ബ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍Continue Reading

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ന് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഇന്ന് നടക്കും. നിലവിലെ കേസുകളുടെ അന്വേഷണ പുരോഗതിയും പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണം, റിപ്പോര്‍ട്ട് പുറത്ത് വിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള വിവിധ ഹര്‍ജികളാണ് പരിഗണനയിലുളളത്. കഴിഞ്ഞ ഒക്ടോബര്‍ 3Continue Reading