അമീബിക് മസ്തിഷ്കജ്വരം ; പ്രത്യേക ജാഗ്രത വേണം

ആലപ്പുഴ: സമീപജില്ലയില്‍ 10 വയസ്സുള്ള കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലും 2023 ല്‍ ജില്ലയില്‍ ഇതേ രോഗം പിടിപെട്ട് ഒരു കുട്ടി മരണമടയുകയും ചെയ്തിട്ടുള്ളതിനാലും അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ ജാഗ്രത അനിവാര്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസർ ആരോഗ്യം അറിയിച്ചു. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നContinue Reading

rain

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണContinue Reading

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ പുറത്തിറക്കി

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ പുറത്തിറക്കി. ബസ് യാത്രകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്വിഫ്റ്റിന്റെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. എയര്‍ കണ്ടീഷന്‍, എഐ, ഫ്രീ വൈഫൈ, പുഷ് ബാക്ക് സീറ്റുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ബസില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ ഉറങ്ങുകയോ മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അലേര്‍ട്ടുകള്‍ ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇത് യാത്രാ സുരക്ഷിതത്വംContinue Reading

ശബരിമല മേല്‍ശാന്തി ആരെന്ന് ഇന്നറിയാം; ഋഷികേശ് വര്‍മയും വൈഷ്ണവിയും നറുക്കെടുക്കും

സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്. ഇന്ന് രാവിലെ 7.30-ന് ഉഷപൂജയ്‌ക്ക് ശേഷമാകും നറുക്കെടുപ്പ് നടക്കുക. പന്തളം കൊട്ടാരത്തില്‍ നിന്നും വലിയതമ്ബുരാൻ നിർദ്ദേശിച്ച കുട്ടികളായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേല്‍ശാന്തിമാരെ നറുക്കിട്ടെടുക്കുന്നത്. ഋഷികേശ് വർമ ശബരിമല മേല്‍ശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. പന്തളം കൊട്ടാരം വലിയതമ്ബുരാന്റെയും വലിയ തമ്ബുരാട്ടിയുടെയും അനുഗ്രഹം വാങ്ങിയശേഷം തിരുവാഭരണമാളികയുടെ മുൻപില്‍ കെട്ടുനിറച്ചു. വലിയ കോയിക്കല്‍ ക്ഷേത്ര ദർശനത്തിന് ശേഷം ഇന്നലെ പന്തളം കൊട്ടാരം നിർവാഹകസംഘംContinue Reading

ആലൻ - ഒക്ടോബർ 18 - ന് തീയേറ്ററിൽ

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രം ഒക്ടോബർ 18 – ന് തമിഴ് നാട്ടിലും, കേരളത്തിലുമായി തീയേറ്ററിലെത്തും. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്നചിത്രമാണിത് ജീവി, 8 തോട്ടക്കാരൻ, വനം, ജ്യോതി ,ജീവി 2 തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ തിളങ്ങിയ, നടനും നിർമ്മാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. മാമാങ്കം, അച്ചായൻസ്, സർവ്വോപരിപാലാക്കാരൻ തുടങ്ങിയContinue Reading

കെ റെയില്‍ വിഷയം വീണ്ടും ഉന്നയിച്ച്‌ കേരളം : റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയുമായി കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റെയില്‍വെ പദ്ധതികളില്‍ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ചContinue Reading

കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങളില്‍ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ വി ശിവൻകുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് ലയം ഹാളില്‍ കേരള അതിഥി ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള അതിഥി ആപ്പ് വരുന്നതോടെ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികള്‍ കൂടുതല്‍ സുഗമമായി അതിവേഗം പൂർത്തിയാക്കാനാകും. നാഷണല്‍ ഇൻഫോമാറ്റിക് സെന്റർ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിംഗ് പൂർത്തിയാക്കിContinue Reading

എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: ശബരിമല കോർഡിനേറ്റർ സ്ഥാനത്തുനിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി സർക്കാർ. പകരം പൊലീസ് ഹെഡ് കോർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോർഡിനേറ്റർ ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്തു നിന്നു കൂടി മാറ്റുന്നത്. ഈ വർഷത്തെ ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഇരിക്കെയാണ് പരിഷ്കാരം. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെContinue Reading

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ഒറ്റഘട്ടമായാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഒരേ ദിവസമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയുംContinue Reading

കന്നിയങ്കത്തിന് പ്രിയങ്ക

കല്‍പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിന് അരങ്ങൊരുങ്ങി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഏഴ് മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വയനാട് മണ്ഡലത്തില്‍ പ്രചാരണ പ്രവർത്തങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സജീവമാകും. പ്രിയങ്കയുടെ സ്ഥാനാർഥിത്വം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും എല്‍.ഡി.എഫിലും എൻ.ഡി.എയിലും സ്ഥാനാർഥികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ രണ്ടു സ്ഥലത്തും ജയിച്ചതിനെതുടർന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജി പ്രഖ്യാപന സമയത്തുതന്നെContinue Reading