വ്യാജരേഖ ചമച്ച്‌ അവയവ കൈമാറ്റം:പ്രധാന പ്രതിയായ നജീബിനുവേണ്ടി അന്വേഷണം തുടരുന്നു;ഭാര്യ അറസ്റ്റില്‍

വ്യാജരേഖ ചമച്ച്‌ അവയവ കൈമാറ്റം:പ്രധാന പ്രതിയായ നജീബിനുവേണ്ടി അന്വേഷണം തുടരുന്നു;ഭാര്യ അറസ്റ്റില്‍
alternatetext

വ്യാജരേഖ ചമച്ച്‌ അവയവ കൈമാറ്റ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി റഷീദ ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ നജീബ് ഒളിവിലാണ്. നജീബിന്റെ ഭാര്യയാണ് റഷീദ. നജീബിനെ കണ്ടെത്താനുളള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നജീബ് രാജ്യം വിട്ടു പോകാനുളള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി.

നജീബിനെ പിടികൂടുന്നതോടെ കേസിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. കേസിലെ മറ്റ് രണ്ട് പ്രതികളായ സണ്ണി വര്‍ഗീസ്, സിനി വര്‍ഗീസ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. കൊല്ലം കിളികൊല്ലൂരില്‍ നിന്ന് പിടിയിലായ ശ്രീജ, സുധീര്‍, വിനോദ് എന്നീ പ്രതികളെയും റിമാന്‍ഡ് ചെയ്തു.