പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്കി. വലിയകലുങ്കില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയ്ക്ക് അജ്ഞാതന്‍ കുത്തിവയ്പ്പ് നല്കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ വന്ന ഒരു യുവാവ് കൊവിഡ് വാക്സിന് എടുക്കണമെന്ന് വയോധികയോട് ആവശ്യപ്പെടുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക പ്രതികരിച്ചു. എന്നാല്‍ യുവാവ് കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ വയോധിക കുത്തിവയ്പ്പ് എടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു.