K.S.S.S.P.A പന്തളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സബ്ട്രഷറിക്കു മുൻപിൽ ധർണ നടത്തി.മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, 19 ശതമാനം ശ്യാമ ആശ്വാസ കുടിശിക ഉടൻ അനുവദിക്കുക, വിരമിച്ച പെൻഷൻകാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് K. S. S. P. A പന്തളം മണ്ഡലം പ്രസിഡന്റ് അലക്സി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കൗൺസിൽ അംഗം R മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ Y റഹിം റാവുത്തർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എസ്. ഷെറീഫ്, മഹിള കോൺഗ്രസ്സ് പ്രസിഡൻ്റ് ശാന്തി സുരേഷ്, ‘ഡോ. സാബുജി വർഗീസ്, PK രഞ്ജൻ ,രാധാകൃഷ്ണ പിള്ള എം.ആർ, ചെല്ലമ്മ പി.ഏ, തങ്കമ്മ ജോൺ, ആശാലത എന്നിവർ പ്രസംഗിച്ചു