തൊട്ടിൽക്ക‌യറില്‍ കഴുത്ത് കുരുങ്ങി അഞ്ചുവ‌യസുകാരിക്ക് ദാരുണാന്ത്യം

തൊട്ടിൽക്ക‌യറില്‍ കഴുത്ത് കുരുങ്ങി അഞ്ചുവ‌യസുകാരിക്ക് ദാരുണാന്ത്യം
alternatetext

പത്തനംതിട്ട: തൊട്ടിൽക്ക‌യറില്‍ കഴുത്ത് കുരുങ്ങി അഞ്ചുവ‌യസുകാരിക്ക് ദാരുണാന്ത്യം. കോന്നി ചെങ്ങറയില്‍ ഹരിവിലാസം ഹരിദാസ് – നീതു ദമ്ബതികളുടെ മകള്‍ ഹൃദയ (അഞ്ച്) ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിയതാണ് അപകടത്തിനു കാരണമായത്. പുറത്തുപോയ മുത്തശി വീട്ടിലെത്തി‌യപ്പോള്‍ കുട്ടി‌ തൊട്ടിക്കയറില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഉ‌ൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.