കൃത്രിമ വെളിച്ചം ഉപയോഗിച്ച്‌ മത്സ്യബന്ധനം;3 തമിഴ്‌നാട് ബോട്ടുകള്‍ പിടിയില്‍

കൃത്രിമ വെളിച്ചം ഉപയോഗിച്ച്‌ മത്സ്യബന്ധനം;3 തമിഴ്‌നാട് ബോട്ടുകള്‍ പിടിയില്‍

രുവനന്തപുരം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കൃത്രിമ വെളിച്ചം ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്താൻ ശ്രമിച്ച മൂന്ന് തമിഴ്‌നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ളങ്ങളെയും മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടി. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വലിയതുറ ഭാഗത്തുനിന്ന് ഇവ കസ്റ്റഡിയിലെടുത്തത്.

‘സീ ഹണ്ടർ’ എന്ന പട്രോളിങ് ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ കുടുങ്ങിയത്. കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനാവശ്യമായ യാതൊരുവിധ അനുമതിപത്രവും ഈ ബോട്ടുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോട്ടുകളില്‍ നിന്നും കൃത്രിമ വെളിച്ചം ഉത്പാദിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.