തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് നിലവിലെ മഴയ്ക്ക് കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ഇന്ന് സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല. ഈ മാസത്തെ 17-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ മറ്റ് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.


