കൊല്ലത്ത് നഴ്സിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൊല്ലത്ത് നഴ്സിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
alternatetext

കൊല്ലം : കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ അഹമദ് നജാദാണ് ജീവനൊടുക്കിയത്. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ് മരിച്ച അഹമദ് നജാദ്.

കോളേജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് സഹവിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. പഠന കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും അധ്യാപകർ നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി സഹവിദ്യാർത്ഥികള്‍ വ്യക്തമാക്കുന്നു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടു.