തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ വേണ്ടെന്ന നിലപാടിലാണ് സി പി ഐ എന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും പ്രതിപക്ഷ നേതാവ് പദവിയിൽ സി പി ഐ ഇടപെടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പദവി സിപിഎമ്മിൻ്റെ അവകാശമാണ്. ഇക്കാര്യത്തിൽ സി പി ഐ ഇടപെടില്ലെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു.
പാർട്ടി യോഗത്തിൽ പിണറായി വേണ്ടെന്ന നിലയിൽ ചർച്ചകളുയർന്നെന്ന വാർത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആൾ വരണമെന്നും പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടിയെന്നും സി പി ഐ നേതൃയോഗത്തിൽ വിമർശനമുയർന്നു എന്നായിരുന്നു വാർത്ത.


