മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും;തമിഴ്നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും;തമിഴ്നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്.
alternatetext

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും. തമിഴ്നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണിത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുന്നത്.

ഇതോടൊപ്പം, മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും വെള്ളം തുറന്നുവിടാനാണ് തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. തേക്കടിയിൽ പ്രത്യേക പൂജക‌ൾക്ക് ശേഷമാണ് ഷട്ടർ ഉയർത്തുക. സാധാരണ ഗതിയിൽ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് ഷട്ടർ ഉയർത്തുക. മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടർ തുറക്കുന്നത് താമസിച്ചത്.